TopTop
Begin typing your search above and press return to search.

എനിക്കുറപ്പാണ്, അയാൾ ജയിച്ചിട്ടില്ലെന്ന് അയാൾക്കറിയാം - ട്രംപിനെക്കുറിച്ച് ബൈഡൻ

എനിക്കുറപ്പാണ്, അയാൾ ജയിച്ചിട്ടില്ലെന്ന് അയാൾക്കറിയാം - ട്രംപിനെക്കുറിച്ച് ബൈഡൻ

താന്‍ ജയിച്ചിട്ടില്ല എന്ന് ഡോണള്‍ഡ് ട്രംപിന് അറിയാമെന്ന് ഉറപ്പുണ്ടെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍. തനിക്ക് ജയിക്കാന്‍ കഴിയില്ലെന്നും ജനുവരി 20ന് ഞങ്ങള്‍ അധികാരമേല്‍ക്കാന്‍ പോവുകയാണെന്നും അയാള്‍ക്കറിയാം. അയാള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദിയായ പ്രസിഡന്റായി ചരിത്രത്തില്‍ താഴോട്ട് പതിക്കാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ട്രംപ് ജനാധിപത്യത്തിന് പരിക്കേല്‍പ്പിച്ചിരിക്കുകയാണെന്നും ജനാധിപത്യത്തെക്കുറിച്ച് വളരെ തെറ്റായ സന്ദേശമാണ് ട്രംപ് നല്‍കുന്നതെന്നും ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. ഡെലാവെയറില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. ജോ ബൈഡന് 306 ഇലക്ടറല്‍ വോട്ടും ഡോണള്‍ഡ് ട്രംപിന് 232 ഇലക്ടറല്‍ വോട്ടുമാണ് കിട്ടിയത്.

സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകള്‍ അസാധുവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മിഷിഗണിലും മറ്റും ട്രംപ് നടത്തിയ ഇടപെടലുകള്‍ വിവാദമായിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും ട്രംപിന്റെ ടീം ഇതില്‍ നിന്ന് പിന്‍വാങ്ങി ഇപ്പോള്‍ പുതിയ സമ്മര്‍ദ്ദതന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ജോര്‍ജ്ജിയയും മിഷിഗണുമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയാണ് ബൈഡന്‍ മുന്നിലെത്തിയതെന്നും വാസ്തവത്തില്‍ താനാണെന്ന് ജയിച്ചതെന്നുമാണ് ട്രംപിന്റെ വാദം. തിരഞ്ഞെടുപ്പില്‍ യാതൊരു കൃത്രിമവുമുണ്ടായിട്ടില്ലെന്ന് പറഞ്ഞ യുഎസ് ഇലക്ഷന്‍ സെക്യൂരിറ്റി തലവന്‍ ക്രിസ് ക്രെബ്‌സിനെ ട്രംപ് ഗവണ്‍മെന്റ് പുറത്താക്കിയിരുന്നു.


Next Story

Related Stories