TopTop
Begin typing your search above and press return to search.

ഞാനൊരു ഇഡിയറ്റാണ് - കൊവിഡ് ലോക്ക് ഡൗണിനിടെ കുടുംബത്തെ ബീച്ചില്‍ കൊണ്ടുപോയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി

ഞാനൊരു ഇഡിയറ്റാണ് - കൊവിഡ് ലോക്ക് ഡൗണിനിടെ കുടുംബത്തെ ബീച്ചില്‍ കൊണ്ടുപോയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി

ഞാനൊരു ഇഡിയറ്റ് ആണ് - കര്‍ശനമായ ദേശീയ കൊവിഡ് ലോക്ക് ഡൗണ്‍ ലംഘിച്ച് കുടുംബാംഗങ്ങളെ ബീച്ചില്‍ കൊണ്ടുപോയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് പറയുന്നു. ക്വാറന്റൈന്‍ ലംഘിച്ച് മൗണ്ടന്‍ ബൈക്കിംഗിന് പോയ ദേശീയ റഗ്ബി താരവും ന്യൂസിലാന്‍ഡില്‍ വലിയ വിമര്‍ശനമേറ്റുവാങ്ങുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് കുടുംബത്തെ ബീച്ചില്‍ നടക്കാന്‍ കൊണ്ടുപോയതാണ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക്. ഇപ്പോളത്തെ സാഹചര്യത്തില്‍ ക്ലാര്‍ക്കിനെ കൊവിഡ് വിരുദ്ധ പ്രതിരോധ നടപടികളില്‍ ആവശ്യമുണ്ടെന്നും ഇല്ലെങ്കില്‍ പുറത്താക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡെന്‍ പറഞ്ഞു. ഞാനും ന്യൂസിലാന്‍ഡും പ്രതീക്ഷിക്കുന്നത് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നടക്കുമെന്നാണ് - പ്രധാനമന്ത്രി ജസീന്‍ഡ പ്രസ്താവനയില്‍ പറഞ്ഞു.


Next Story

Related Stories