TopTop
Begin typing your search above and press return to search.

ബിൻ ലാദൻ രക്തസാക്ഷിയെന്ന് ഇമ്രാൻ ഖാൻ, യുഎസ്സിന്റെ ഭീകരവിരുദ്ധ യുദ്ധം പാകിസ്താനെ നാണംകെടുത്തി

ബിൻ ലാദൻ രക്തസാക്ഷിയെന്ന് ഇമ്രാൻ ഖാൻ, യുഎസ്സിന്റെ ഭീകരവിരുദ്ധ യുദ്ധം പാകിസ്താനെ നാണംകെടുത്തി

ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കയുടെ ഭീകരതാവിരുദ്ധ യുദ്ധത്തില്‍ പങ്കെടുത്ത് പാകിസ്താന്‍ നാണംകെട്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. പാക്ക് ഗവണ്‍മെന്റിനെ അറിയിക്കാതെയാണ് യുഎസ് സൈന പാകിസ്താനില്‍ വന്ന് ലാദനെ വധിച്ചത് എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതിന് ശേഷം എല്ലാവരും പാകിസ്താനെ ചീത്ത വിളിക്കാന്‍ തുടങ്ങി. ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ പിന്തുണച്ച് അതിന് നാണം കെട്ട മറ്റൊരു രാജ്യമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അഫ്ഗാനിസ്താനിലെ യുഎസ്സിന്റെ പരാജയത്തിനും പഴി കേട്ടത് പാകിസ്താനാണ്. അമേരിക്കക്കാര്‍ പാകിസ്താനിലെ അബോട്ടാബാദില്‍ വന്ന് ലാദനെ കൊന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാകിസ്താനികള്‍ക്ക് ലജ്ജാകരമായ അനുഭവമായിരുന്നു. ലോകം മുഴുവന്‍ ഇതേത്തുടര്‍ന്ന് നമ്മളെ ചീത്ത വിളിക്കാന്‍ തുടങ്ങി. നമ്മുടെ സഖ്യരാജ്യം നമ്മളെ അറിയിക്കാതെ നമ്മുടെ രാജ്യത്ത് വന്ന് ഒരാളെ കൊന്നിട്ട് പോയി. യുഎസ്സിന്റെ ഭീകരതാവിരുദ്ധ യുദ്ധം കാരണം 70,000ത്തോളം പാകിസ്താനികള്‍ക്ക് ജീവന്‍ നഷ്ടമായതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ പ്രതിപക്ഷം തള്ളിക്കളഞ്ഞു. രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്നത്. ഒസാമ ബിന്‍ ലാദന്‍ ഒരു ഭീകരനായിരുന്നു. അയാള്‍ ആയിരക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ്. അയാളെയാണ് നമ്മുടെ പ്രധാനമന്ത്രി രക്തസാക്ഷി എന്ന് വിളിച്ചിരിക്കുന്നത് - പാകിസ്താന്‍ മുസ്ലീം ലീംഗ് (നവാസ്) എംപി ഖവാജ ആസിഫ് പറഞ്ഞു.

തീവ്രവാദത്തെ പ്രീണിപ്പിക്കുന്നത് ഇമ്രാന്‍ ഖാന്റെ എക്കാലത്തേയും നയമാണെന്ന് പാകിസ്താന്‍ പീപ്പീള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ബൂട്ടോ വിമര്‍ശിച്ചു. ഇമ്രാന്‍ സര്‍ക്കാരിന്റെ കാലത്താണഅ എപിഎസ് ആക്രമണ കേസ് പ്രതികള്‍ രക്ഷപ്പെട്ടതും ഡാനിയേല്‍ പേള്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ലഭിച്ചതും. ഇരയോടൊപ്പം ഓടുകളു വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നതാണ് ഇമ്രാന്‍ ഖാന്റെ രീതി - ബിലാവല്‍ ഭൂട്ടോ ട്വീറ്റ് ചെയ്തു.

<blockquote class="twitter-tweet"> <p lang="en" dir="ltr">PM IK calling OBL a martyr in NA is consistent with his history of appeasement to violent extremism. It is during his govt that those involved in APS attack "escaped" & those involved in Daniel Pearls murder get relief. Running with the hare & hunting with the hound.</p>— BilawalBhuttoZardari (@BBhuttoZardari) <a href="https://twitter.com/BBhuttoZardari/status/1276192969842929665?ref_src=twsrc^tfw">June 25, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തന്റെ ഗവണ്‍മെന്റിന് യാതൊരു ആശയക്കുളപ്പവുമില്ലെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍, ലോക്ക് ഡൗണ്‍ എങ്ങനെ ഒരു രാജ്യത്ത് ദുരിതമുണ്ടാക്കാം എന്നതിന് ഉദാഹരണമായി ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലോകത്തിന് മുന്നിലുണ്ടെന്നും പറഞ്ഞു. ഇന്ത്യയിലേത് പോലൊരു കർശന ലോക്ക് ഡൗണ്‍ പാകിസ്താനിൽ നടപ്പാക്കാൻ ഗവൺമെന്റിന് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ കൊറോണ വൈറസിൽ നിന്നെന്ന പോലെ പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഗവൺമെന്റിനുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.


Next Story

Related Stories