TopTop
Begin typing your search above and press return to search.

ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഇന്ത്യയില്‍ മുസ്ലീംവിരുദ്ധ ആക്രമണങ്ങള്‍ പോലുള്ളവ ഇവിടെ വച്ചുപൊറുപ്പിക്കില്ല

ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഇന്ത്യയില്‍ മുസ്ലീംവിരുദ്ധ ആക്രമണങ്ങള്‍ പോലുള്ളവ ഇവിടെ വച്ചുപൊറുപ്പിക്കില്ല

പാകിസ്താനിലെ നന്‍കാന സാഹിബ് ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത്തരം ആക്രമണങ്ങളോട് പാകിസ്താന്‍ ഗവണ്‍മെന്റിന് യാതൊരു സഹിഷ്ണുതയുമുണ്ടാകില്ലെന്നും അക്രമം നടത്തുന്നവര്‍ സംരക്ഷണം പ്രതീക്ഷിക്കേണ്ടെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍ പൊലീസ് മുസ്ലീങ്ങളെ ആക്രമിക്കുകയാണ്. ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നവര്‍ക്ക് ഗവണ്‍മെന്റിന്റേയോ പൊലീസിന്റേയോ ജുഡീഷ്യറിയുടേയോ സംരക്ഷണം ലഭിക്കില്ല എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതാണ് ഇന്ത്യയിലേയും പാകിസ്താനിലേയും അക്രമസംഭവങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഗുരുദ്വാര ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, സംഭവത്തില്‍ നടപടി എടുക്കണമെന്ന് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിന്റെ ജന്മസ്ഥലത്താണ് നന്‍കാന സാഹെബ് ഗുരുദ്വാര.


Next Story

Related Stories