യുഎസ്സിൽ 19 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുണ്ടെന്നാണ് കണക്ക്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഇന്ത്യാക്കാരിൽ പ്രത്യേകം ശ്രദ്ധ വെക്കുന്നതിനു പിന്നിൽ മറ്റൊരു ഘടകം കൂടിയുണ്ട്. ഇന്ത്യൻ-അമേരിക്കക്കാരുടെ ശരാശരി കുടുംബവരുമാനം 139,000 ഡോളറാണ്. പ്രചാരണത്തിനാവശ്യമായ സംഭാവനകളിൽ വലിയൊരു ഭാഗം ഇവരിൽ നിന്നാണ് പാർട്ടികൾ പ്രതീക്ഷിക്കുന്നത്. കമല ഹാരിസ്സിന്റെ സാന്നിധ്യം ഡെമോക്രാറ്റുകൾക്ക് ഇന്ത്യാക്കാരിൽ...

EXPLAINER | ട്രംപിന്റെ തുറുപ്പ് ചീട്ട് മോദി, ബൈഡന്റെ കമല ഹാരിസ്; അമേരിക്കയിലെ ഇന്ത്യന്‍ വോട്ട് ബാങ്ക് എങ്ങോട്ട്?

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

യുഎസ്സിൽ 19 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുണ്ടെന്നാണ് കണക്ക്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഇന്ത്യാക്കാരിൽ പ്രത്യേകം ശ്രദ്ധ വെക്കുന്നതിനു പിന്നിൽ മറ്റൊരു ഘടകം കൂടിയുണ്ട്. ഇന്ത്യൻ-അമേരിക്കക്കാരുടെ ശരാശരി കുടുംബവരുമാനം 139,000 ഡോളറാണ്. പ്രചാരണത്തിനാവശ്യമായ സംഭാവനകളിൽ വലിയൊരു ഭാഗം ഇവരിൽ നിന്നാണ് പാർട്ടികൾ പ്രതീക്ഷിക്കുന്നത്. കമല ഹാരിസ്സിന്റെ സാന്നിധ്യം ഡെമോക്രാറ്റുകൾക്ക് ഇന്ത്യാക്കാരിൽ നിന്നുള്ള സംഭാവനയുടെ കാര്യത്തിൽ ഗുണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ഹിന്ദി, തെലുഗു, ഗുജറാത്തി തുടങ്ങിയ 14 ഭാഷകളിൽ പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിനങ്ങളിലൊന്നിൽ കമല ഹാരിസും ഡോ ബൈഡനും ദക്ഷിണേഷ്യക്കാരുടെ ഒരു യോഗം വിളിച്ചു ചേർക്കുകയുമുണ്ടായി. ഇതിൽ അമേരിക്കയിൽ പ്രശസ്തരായി മാറിയ ഇന്ത്യൻ, വേരുകളുള്ള നിരവധി പേർ പങ്കെടുത്തിരുന്നു.
കുടിയേറ്റക്കാരുടെ അനന്തരതലമുറകൾ കൂടുതൽ വലിയ സമ്മതിദാന ശക്തിയായി പരിണമിച്ച ഒരു തെരഞ്ഞെടുപ്പുകൂടിയാണ് വരാൻ പോകുന്നത്. യുഎസ്സിന്റെ ആകെ വോട്ടർമാരുടെ പത്ത് ശതമാനത്തോളം കുടിയേറ്റക്കാരുടേതായി മാറിയിട്ടുണ്ട്. ആ പത്ത് ശതമാനത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വോട്ടുകളുള്ളത് ഹിസ്പാനിക്സിനിടയിലാണ്. 34%. ഏഷ്യക്കാർ ഇക്കൂട്ടത്തിൽ 31 ശതമാനം വരും. ഏഷ്യക്കാരിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഇന്ത്യൻ അമേരിക്കൻ വോട്ടർമാരാണ്. ഇവരുടെ തീരുമാനം സമ്മതിദാനപരമായ വിഷയത്തിൽ മാത്രമല്ല, സാമ്പത്തികമായ വിഷയത്തിലും പാർട്ടികൾക്ക് പ്രധാനമാണ്.
1960കളിൽ വെറും 12,000 ഇന്ത്യാക്കാരാണ് അമേരിക്കയിലേക്ക് കുടിയേറിയിരുന്നത്. അന്നത്തെ 9.7 ദശലക്ഷം ജനസംഖ്യയിൽ വെറും 0.5 ശതമാനം. 1965നും 1990നുമിടയിൽ കുടിയേറ്റം വലിയ തോതിൽ വർധിച്ചു. അക്കാലത്ത് കുടിയേറിയ ഇന്ത്യാക്കാരുടെ മക്കളും മക്കളുടെ മക്കളുമാണ് ഇപ്പോഴത്തെ വോട്ടർമാരിൽ ഭൂരിഭാഗവും. അവരുടെ മനോനിലയെന്താണെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ചോദ്യങ്ങളിലൊന്ന്. വളർന്നുകൊണ്ടിരിക്കുന്ന വോട്ടിങ്-സാമ്പത്തിക ശക്തിയായ ഇന്ത്യൻ സമൂഹം യുഎസ്സിലെ രണ്ട് കക്ഷികളെയും കൊതിപ്പിക്കുന്നുണ്ട്.
എന്താണ് യുഎസ്സിലെ ഇന്ത്യാക്കാരുടെ രാഷ്ട്രീയ ചായ്വ്?
ഈ വിഷയത്തിൽ പഠനം നടത്തിയ തനിക റായ്ചൌധരി അവരുടെ പ്രബന്ധത്തിൽ (The social roots of Asian American partisan attitudes) ചില കൌതുകകരമായ കണ്ടെത്തലുകൾ നടത്തുകയുണ്ടായി. ഏഷ്യൻ അമേരിക്കക്കാരെ മൊത്തത്തിലെടുത്ത് വോട്ടർമാരെന്ന നിലയിലുള്ള അവരുടെ സാമൂഹിക പെരുമാറ്റത്തെ പഠിക്കുകയായിരുന്നു അവർ. തനികയുടെ കണ്ടെത്തൽ അവർ ഇപ്രകാരം വിവരിക്കുന്നു: "ഞാൻ വാദിക്കുന്നത്, ഏഷ്യൻ അമേരിക്കക്കാർ ഡെമോക്രാറ്റുകളോട് കാണിക്കുന്ന ചായ്വിനു കാരണം സമാനചിന്താഗതിയുള്ള ഗ്രൂപ്പുകളുമായുള്ള ഉയർന്ന തോതിലുള്ള സംവാദം നിലനിർത്തുന്നതു മൂലമാണ്. ഈ ഗ്രൂപ്പുകൾ പല തലമുറകളിലുള്ളവരുടേതാണ്. അവർ തലമുറകളായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നതിനു പിന്നിൽ വ്യത്യസ്തമായ കാരണങ്ങളുണ്ട്. യുഎസ്സിലെ ആദ്യതലമുറ ഏഷ്യൻ അമേരിക്കക്കാർക്ക് തികഞ്ഞ യാഥാസ്ഥിതികമായ ആശശാസ്ത്രനിലപാടുകളുണ്ടെങ്കിലും രാഷ്ട്രീയത്തിൽ അവർ റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കുന്നില്ല. കാരണം, റിപ്പബ്ലിക്കൻ ആശയങ്ങൾ തീവ്രമാണെന്നാണ് അവർ മനസ്സിലാക്കുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ലിബറൽ മനോഭാവക്കാരുമായാണ് അവർ കൂടുതൽ ഇടപെടുന്നത്. ഇത് അവരുടെ രാഷ്ട്രീയത്തെ പരുവപ്പെടുത്തുന്നതിൽ പ്രധാന ഘടകമാണ്."
സാധാരണ അമേരിക്കൻ കുടുംബാന്തരീക്ഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യൻ കുടിയേറ്റക്കാരുടേത്. അവർ വീടുകളിൽ അത്ര കാര്യമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് തനിക പറയുന്നു. ഇക്കാരണത്താൽ തന്നെ അമേരിക്കൻ കുടുംബങ്ങളിലേതു പോലെ വീട്ടിൽ നിന്ന് രാഷ്ട്രീയ ചായ്വ് പാരമ്പര്യമായി ലഭിക്കുന്ന രീതി ഇന്ത്യൻ കുടുംബങ്ങളിലെ പുതിയ തലമുറകൾക്കില്ല. മാതാപിതാക്കളുടെ രാഷ്ട്രീയത്തെക്കാൾ അവരെ സ്വാധീനിക്കുന്നത് തങ്ങൾ നേരിൽ ജീവിക്കുന്ന രാഷ്ട്രീയപരിസരങ്ങളാണ്.
മറ്റൊരു കാര്യം ഡെമോക്രാറ്റിക് രാഷ്ട്രീയത്തിന് കൂടുതൽ വേരോട്ടമുള്ള ലിബറൽ മൂല്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന കിഴക്കൻ, പടിഞ്ഞാറൻ നഗരങ്ങളിലാണ് ഏഷ്യൻ അമേരിക്കക്കാർ കൂടുതലായി താമസിക്കുന്നത്. ഏഷ്യൻ അമേരിക്കക്കാർ കൂടുതൽ ലിബറലായ മനുഷ്യരുമായാണ് ഇടപഴകുന്നത്. ഇതും ഏഷ്യൻ അമേരിക്കക്കാരുടെ ഡെമോക്രാറ്റിക് ആഭിമുഖ്യത്തിന് കാരണമാകാമെന്ന് തനിക വിശദീകരിക്കുന്നു.
അമേരിക്കയിലെ ഇന്ത്യാക്കാരിൽ 75 ശതമാനം പേരും ബിരുദധാരികളാണ്. അമേരിക്കക്കാരിൽ 31.5 ശതമാനം പേർ മാത്രമാണ് ബിരുദം നേടിയവരായുള്ളതെന്ന് ഓർക്കണം. വിദ്യാഭ്യാസം ആവശ്യത്തിന് കിട്ടിയവരാണ് യുഎസ്സിലെത്തുന്നവരിലധികവും. ഇതിൽത്തന്നെ വലിയൊരു വിഭാഗവും ആധുനികമായ വിദ്യാഭ്യാസമൂല്യങ്ങളെ ഉൾക്കൊള്ളാൻ അവസരം ലഭിച്ചവരുമാണ്. ഇതെല്ലാം ലിബറൽ മൂല്യങ്ങളോട് ചേർന്നു നിൽക്കാൻ ഇന്ത്യക്കാരെ സജ്ജമാക്കിയിട്ടുള്ള ഘടകങ്ങളാണ്.
റിപ്പബ്ലിക്കൻ ആശയങ്ങളോടുള്ള അടുപ്പക്കുറവിൽ മാറ്റം വരുന്നുണ്ടോ?
'ഹൌഡി മോഡി' പരിപാടിയും മറ്റും ഇന്ത്യൻ വോട്ടർമാരിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു സർവേ ഈയിടെ പുറത്തുവന്നിരുന്നു. വ്യക്തികളോ ചെറു ഗ്രൂപ്പുകളോ റിപ്പബ്ലിക്കന്മാർക്ക് അനുകൂലമായി നീങ്ങിയിരിക്കാമെങ്കിലും ഒരു സമൂഹമെന്ന നിലയിൽ ഡെമോക്രാറ്റിക് പാരമ്പര്യം വിട്ടുമാറാൻ ഇന്ത്യൻ അമേരിക്കൻ സമൂഹം തയ്യാറായിട്ടില്ലെന്നാണ് പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സർവേ പറയുന്നത്.
ട്രംപിന് അനുകൂലമായി ഇത്തവണ ഇന്ത്യൻ അമേരിക്കൻ വോട്ടുകൾ ചായുമെന്ന വാദവുമുണ്ട്. ട്രംപ് ഇതിനായി നടത്തുന്ന കഠിനാധ്വാനമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ പെൻസിൽവാനിയ സർവകലാശാലയുടെ പഠനം പറയുന്നത് 72 ശതമാനം ഇന്ത്യൻ അമേരിക്കൻ വോട്ടുകളും ഡെമോക്രാറ്റുകൾക്ക് തന്നെ പോകുമെന്നാണ്. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി വെറും 16 ശതമാനം ഇന്ത്യാക്കാർ മാത്രമാണ് വോട്ട് ചെയ്തതെന്ന് നാഷണൽ ഏഷ്യൻ അമേരിക്കൻ സർവേ ചൂണ്ടിക്കാട്ടിയിരുന്നു. 77 ശതമാനം പേരും ഹിലരി ക്ലിന്റന് അനുകൂലമായി വോട്ട് ചെയ്തു.
ഇത്തവണ സ്ഥിതിഗതികളിൽ സാരമായ മാറ്റമുണ്ടാകുമെന്നാണ് എഎപിഐ ഡാറ്റ നടത്തിയ സർവേ പഠനം പറയുന്നത്. 2016ൽ ട്രംപിന് ലഭിച്ചിരുന്നത് ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിൽ നിന്ന് 16 ശതമാനം വോട്ടായിരുന്നെങ്കിൽ അത് 2020ൽ 28 ശതമാനമായി ഉയരും. ഈ സമൂഹങ്ങളിൽ നിന്ന് ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്ന പിന്തുണ 65 ശതമാനമായി കുറയും. എന്നിരിക്കിലും ഏഷ്യൻ അമേരിക്കക്കാരിൽ ജോ ബൈഡന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ നിന്നു തന്നെയാണ്.
എന്താണ് ഇന്ത്യൻ അമേരിക്കക്കാരുടെ സ്വാധീനത്തിന്റെ വ്യാപ്തി?

കറുത്ത വര്‍ഗ്ഗക്കാരെയും ലാറ്റിനോകളെയും അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും ഇന്ത്യൻ അമേരിക്കക്കാർ പ്രബലരാണ്. ഉയർന്ന സാമ്പത്തികശേഷിയുണ്ട്. യുഎസ്സിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റ ഗ്രൂപ്പുകളിൽ പെടുന്നു ഇന്ത്യാക്കാർ. ബൈഡനും സഖ്യകക്ഷികൾക്കും 5.4 ദശലക്ഷം ഡോളറാണ് ഇന്ത്യൻ അമേരിക്കക്കാർ സംഭാവന ചെയ്തത്. ട്രംപിനും തരക്കേടില്ലാത്ത തുക കിട്ടിയിട്ടുണ്ട്. 3 ദശലക്ഷം ഡോളർ ലഭിച്ചെന്നാണ് വിവരം. വൈസ് പ്രസിഡണ്ട് നോമിനിയായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 20 ദിവസത്തിനുള്ളിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം 1.2 ദശലക്ഷം ഡോളറാണ് ബൈഡൻ കാംപൈനിലേക്ക് സംഭാവന നൽകിയത്. ഇതെല്ലാം റിപ്പബ്ലിക്കന്മാരുടെ ശ്രദ്ധ ഇന്ത്യൻ അമേരിക്കക്കാരുടെ നേർക്ക് പ്രത്യേകമായി തിരിയാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വളർത്തിയെടുത്ത സൌഹൃദം തനിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ട്രംപിനുണ്ട്. തന്റെ വിദേശനയത്തിന് ഇന്ത്യാക്കാരുടെ പിന്തുണ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പെൻസിൽവാനിയ, ടെക്സാസ്, ഫ്ലോറിഡ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ അമേരിക്കക്കാർക്ക് തരക്കേടില്ലാത്ത വോട്ടുണ്ട്.
എന്താണ് ജോ ബൈഡൻ ഇന്ത്യൻ അമേരിക്കക്കാർക്ക് നൽകുന്ന വാഗ്ദാനങ്ങൾ?
ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനും അവർക്കനുകൂലമായ നയങ്ങൾ രൂപീകരിക്കാനും താൻ അധികാരത്തിലെത്തിയാൽ ശ്രമിക്കുമെന്നാണ് ഇന്ത്യൻ അമേരിക്കൻ സമൂഹങ്ങളെ ലാക്കാക്കി പുറത്തിറക്കിയ പ്രകടനപത്രികയിൽ ബൈഡൻ പറയുന്നത്. തന്റെ ഭരണകൂടത്തിൽ ഏഷ്യൻ അമേരിക്കക്കാരുടെ പ്രാതിനിധ്യം താൻ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിന്റെ തുടക്കമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നോമിനിയായി കമല ഹാരിസ് വന്നത്. ഇമിഗ്രേഷൻ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുമെന്ന വാഗ്ദാനവുമുണ്ട്.
രാജ്യത്ത് വളരുന്ന വിദ്വേഷമാണ് ഇന്ത്യൻ അമേരിക്കക്കാരോട് ബൈഡൻ പങ്കുവെക്കുന്ന മറ്റൊരു വിഷയം. കുടിയേറ്റക്കാരോട് ട്രംപ് വളർത്തിയെടുത്തിട്ടുള്ള വിദ്വേഷ സാഹചര്യം വിവിധ മതസ്ഥരായ ഇന്ത്യൻ അമേരിക്കക്കാർ ആക്രമിക്കപ്പെടുന്നതിലേക്കു വരെ എത്തിയിട്ടുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങളിൽ പെടുന്നവർക്ക് തോക്ക് സ്വന്തമാക്കാൻ കഴിയാത്ത വിധത്തിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് ബൈഡൻ പറയുന്നു.
ആരാധനാലയങ്ങളുടെ സുരക്ഷിതത്വ പ്രശ്നങ്ങളെ താൻ അഭിസംബോധന ചെയ്യുമെന്നും ഇന്ത്യൻ അമേരിക്കക്കാർക്കുള്ള മാനിഫെസ്റ്റോയിൽ ബൈഡൻ ഉറപ്പ് തരുന്നുണ്ട്. തൊഴിലാളികൾക്ക് അന്തസ്സോടെ ജോലിയെടുക്കാനുള്ള അവസരമുണ്ടാക്കുന്നതിനെക്കുറിച്ചും, ഇടത്തരക്കാരുടെ ജീവിതത്തെ മെച്ചപ്പെട്ടതാക്കുന്നതിനെക്കുറിച്ചുമെല്ലാം ബൈഡൻ പറയുന്നുണ്ട്. കുടിയേറ്റക്കാരുടെ രാഷ്ട്രമെന്ന നിലയിലുള്ള അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നതും ബൈഡന്റെ ഇന്ത്യൻ അമേരിക്കക്കാർക്കുള്ള വാഗ്ദാനങ്ങളിൽ പെടുന്നുണ്ട്. 110 ലക്ഷത്തോളം വരുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൌരത്വം നൽകുന്നതിനുള്ള വഴികളാരായുമെന്നും ഇതിൽ 5 ലക്ഷത്തോളം പേർ ഇന്ത്യാക്കാരാണെന്നും ബൈഡൻ പറയുന്നു.
ഇന്ത്യയുമായി യുഎസ്സിനുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള തന്റെ പരിപാടിയും ബൈഡൻ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒബാമ-ബൈഡൻ ഭരണകൂടം ഇക്കാര്യത്തിൽ ഏറെ മുമ്പോട്ടു പോയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ പ്രസ്തുത ഭരണകൂടം പ്രതിരോധപങ്കാളികളിലെ പ്രമാണിയായി വിശേഷിപ്പിച്ചിരുന്നു. യുഎൻ സുരക്ഷാ കൌൺസിലിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിനെ അംഗീകരിച്ചിരുന്നു.
ട്രംപിനെ അപേക്ഷിച്ച് കൂടുതൽ യുക്തിഭദ്രമായ ചൈനീസ് വിരുദ്ധ നയങ്ങൾ ബൈഡനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ചൈനയുടെ എല്ലാ മേഖലയിലും നടക്കുന്ന അതിർത്തിവ്യാപന നയങ്ങളെ തടയാൻ വ്യവസ്ഥാപിതമായി പ്രവർത്തിക്കാൻ ബൈഡന് സാധിച്ചേക്കും. ട്രംപിന്റെ അസ്ഥിരതയുള്ള നിലപാടിനെക്കാൾ ഇത് ഗുണം ചെയ്തേക്കും. ഇതൊരുപക്ഷെ ഇന്ത്യൻ അമേരിക്കക്കാരെ സ്വാധീനിക്കാനിടയുള്ള കാര്യമാണ്.
എന്താണ് ട്രംപിന് ഇന്ത്യൻ വോട്ടർമാരോട് പറയാനുള്ളത്?
റിപ്പബ്ലിക്കൻമാർക്ക് ഇക്കാലമത്രയും പ്രവേശനമില്ലാതിരുന്ന വോട്ടിങ് സമൂഹത്തിലേക്കുള്ള കടന്നുകയറ്റം സാധ്യമാക്കുകയെന്ന വാശിയോടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ പ്രചാരണങ്ങൾ തുടരുന്നത്. ഒരുപക്ഷെ, ഇന്ത്യൻ അമേരിക്കക്കാരെ ഇത്രയേറെ ലക്ഷ്യം വെച്ച മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഉണ്ടാകില്ല. ഇന്ത്യൻ അമേരിക്കക്കാരെ ലാക്കാക്കിയുള്ള പരസ്യങ്ങൾക്കായി ട്രംപ് വൻ തുകയാണ് ചെലവിട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലും മോദി സംഘടിപ്പിച്ച പരിപാടികളിലെ ഉത്സാഹഭരിതമായ പങ്കാളിത്തവും ട്രംപിന്റെ ആഗ്രഹങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. മോദിയുടെ ഇന്ത്യയിലെ ജനകീയത തനിക്ക് ഗുണം ചെയ്തേക്കുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. എങ്കിലും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ലിബറൽ മൂല്യങ്ങളെ തകർത്ത് കയറാൻ ട്രംപിന് അത്രത്തോളം സാധിച്ചെന്ന് വിലയിരുത്തപ്പെട്ടില്ല. മെലാനിയ ട്രംപുമൊത്ത് താജ്മഹലിനു മുമ്പിൽ താൻ നിൽക്കുന്ന ചിത്രങ്ങളും മറ്റും ട്രംപ് കാര്യമായി ഉപയോഗിക്കുന്നുണ്ട് പരസ്യപ്രചാരണങ്ങളിൽ. ഇന്ത്യൻ അമേരിക്കക്കാർ ബിസിനസ്സിൽ വമ്പന്മാരാണെന്നും കലയിൽ പ്രഗൽഭരാണെന്നുമൊക്കെ പറയുന്ന പരസ്യവാചകങ്ങൾ ട്രംപ് ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യൻ അമേരിക്കക്കാരുടെ സമൂഹത്തിൽ നിന്ന് 60 ശതമാനമെങ്കിലും വോട്ട് തങ്ങൾക്ക് വന്നുചേരുമെന്നാണ് ട്രംപിന്റെ പ്രചാരണങ്ങളിൽ പങ്കാളിയും, ട്രംപിന്റെ ആരോഗ്യ ഉപദേശക സമിതിയിൽ അംഗവുമായ സമ്പത്ത് ശിവാംഗി പറയുന്നത്.
എന്താണ് ഇന്ത്യൻ അമേരിക്കക്കാർക്കിടയിൽ ട്രംപിന് അനുകൂലമായ ഘടകങ്ങൾ?
ചില ഇന്ത്യൻ കുടുംബങ്ങൾ ട്രംപിന്റെ സാമ്പത്തികനയങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. ഇവയിലൊന്നാണ് 2017ലെ ടാക്സ് ഇളവ് നയം. ഇന്ത്യയെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതും മറ്റും വ്യാവസായികബന്ധമുള്ള അമേരിക്കയിലെ ഇന്ത്യാക്കാരെ വെറുപ്പിച്ചിട്ടുണ്ടെങ്കിലും വിശാലമായ തലത്തിൽ നിന്ന് നോക്കുമ്പോൾ സമ്പാദിക്കാനായി യുഎസ്സിലെത്തിയ ഇന്ത്യാക്കാർക്ക് അവഗണിച്ചു തള്ളാൻ സാധിക്കാത്ത ചില കാര്യങ്ങൾ മുന്നിലുണ്ട്. ജോ ബൈഡൻ ചൂണ്ടിക്കാട്ടുന്ന കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും മറ്റും അവരിലൊരു വിഭാഗത്തെ കുറഞ്ഞ അളവിൽ മാത്രമേ ബാധിക്കുന്നുള്ളൂ. ബൈഡൻ വന്നാൽ കൂടുതൽ നികുതി കൊടുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. വരുമാന നികുതി നിരക്ക് 37 ശതമാനത്തിൽ നിന്ന് 39.6 ശതമാനത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന താൽപര്യമാണ് ബൈഡനുള്ളത്. കോർപ്പറേറ്റ് നികുതി 21 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കരുതുന്നു. 4 ലക്ഷം ഡോളറിൽ കൂടുതൽ സമ്പാദിക്കന്നവരിൽ സാമൂഹ്യസുരക്ഷാ നികുതി ഏർപ്പെടുത്തും ബൈഡൻ. സർക്കാരിന്റെ വരുമാനം വൻതോതിൽ ഉയർത്താൻ സഹായിക്കുന്ന നികുതി നിർദ്ദേശങ്ങൾ വേറെയും മുമ്പോട്ടു വെക്കുന്നുണ്ട് ബൈഡൻ. ഇത് ഇന്ത്യൻ അമേരിക്കക്കാരിലെ വലിയൊരു വിഭാഗത്തെ ട്രംപിന് അനുകൂലമായി നിലപാടെടുക്കാൻ പ്രേരിപ്പിച്ചേക്കാം.
കുറഞ്ഞ നികുതി എന്നത് ട്രംപിന്റെ പ്രചാരണങ്ങളിലെ പ്രധാനപ്പെട്ടൊരു ആയുധമാണ്. ബൈഡന്റെ 'റാഡിക്കൽ ലെഫ്റ്റ്' മനോഭാവമാണ് അദ്ദേഹത്തെ നികുതിയടക്കമുള്ള വിഷയങ്ങളിൽ കടുത്ത നിലപാടുകാരനാക്കുന്നതെന്നാണ് ട്രംപ് അനുകൂലികൾ വാദിക്കുന്നത്.
വലിയ തോതിലുള്ള ധ്രുവീകരണം ഇന്ത്യൻ വോട്ടുകളിലും വന്നു കഴിഞ്ഞിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഡെമോക്രാറ്റുകൾക്ക് ലഭിച്ചുപോന്ന വോട്ടുകളിൽ സാരമായ വിള്ളല്‍ സംഭവിക്കും. നരേന്ദ്രമോദിയുടെ ആരാധകരായ വലിയൊരു വിഭാഗം ഇന്ത്യൻ അമേരിക്കക്കാരെ കൈയിലെടുക്കാൻ വേണ്ടതെല്ലാം ട്രംപ് ചെയ്തിട്ടുണ്ട്. പാകിസ്താനിലെ 'ജിഹാദി'കൾക്കെതിരായ ട്രംപിന്റെ പ്രസ്താവന, മുസ്ലിങ്ങൾക്ക് വിസ നൽകുന്നത് നിരോധിച്ച നടപടി, 'ഇസ്ലാമിക ഭീകരവാദ'ത്തിനെതിരെ ട്രംപ് എടുത്ത നയങ്ങൾ, ചൈനയുമായി നടത്തിയ വ്യാപാര ശീതയുദ്ധം, കോവിഡ് രോഗം സൃഷ്ടിച്ചത് ചൈനയാണെന്നു തുടങ്ങിയ ആരോപണങ്ങൾ തുടങ്ങി ഇന്ത്യൻ സമൂഹത്തിലെ തീവ്രവാദ നിലപാടുള്ളവരെ ആകർഷിക്കാൻ ട്രംപിന് കഴിഞ്ഞേക്കും. ഈ വഴിക്ക് ആലോചിച്ചാൽ, മുമ്പൊരു തെരഞ്ഞെടുപ്പിലും ഇത്രയേറെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത മറ്റൊരു നേതാവ് യുഎസ്സിലുണ്ടായിട്ടില്ലെന്നു പോലും പറയാം. ഇന്ത്യയിൽ വളരുകയും യുഎസ്സിലെ ഇന്ത്യക്കാരിലേക്ക് പടരുകയും ചെയ്ത തീവ്ര വലതുബോധം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി പ്രതിഫലിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹൈന്ദവാഘോഷങ്ങൾക്ക് വൈറ്റ് ഹൌസിനകത്ത് ട്രംപ് നൽകിയ പ്രാധാന്യം യാഥാസ്ഥിതികരായ ഇന്ത്യക്കാരെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ 'ട്രംപ് ഫോർ ഹിന്ദു അമേരിക്കൻസ്' എന്ന മുദ്രാവാക്യനമുയർത്തിയുള്ള പ്രചാരണം മുതൽ, വൈറ്റ്ഹൌസിലെ ദീപാവലി ആഘോഷം വരെയുള്ള ട്രംപിന്റെ നടപടികളിൽ ആഹ്ലാദിക്കുന്ന ഇന്ത്യക്കാരുണ്ട്.
അതെസമയം ജോ ബൈഡൻ ഇന്ത്യയുടെ പല തീവ്രനിലപാടുകളെയും ശക്തമായി വിമർശിച്ചയാളാണ്. ഇന്ത്യൻ സർക്കാരിന്റെ പൌരത്വ ബില്ല് തന്നെ നിരാശപ്പെടുത്തിയെന്ന് ബൈഡൻ പറയുകയുണ്ടായി. ജമ്മു കാശ്മീരിന്റെ സ്വയംഭരണാധികാരം നീക്കം ചെയ്ത നടപടി ജനാധിപത്യത്തെ തളർത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതെല്ലാം തീവ്രദേശീയവാദത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ-അമേരിക്കൻ തലമുറയെ പ്രകോപിപ്പിച്ചിരിക്കാം. ഒബാമയെപ്പോലെ തന്നെ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളോട് അയവ് കാണിക്കാതിരിക്കാൻ ബൈഡൻ ശ്രമിക്കുമെന്നുറപ്പാണ്. ഇതിനെയെല്ലാം നേരിടാൻ ബൈഡന്റെ പക്കലുള്ളത് കമല ഹാരിസ് എന്ന തുറുപ്പുചീട്ടാണ്.
കമല ഹാരിസ് ഇന്ത്യൻ-അമേരിക്കൻ വോട്ടുകളെ എങ്ങനെ സ്വാധിനിക്കും?
കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം രണ്ടുകൂട്ടരെ പ്രത്യേകമായി സ്വാധീനിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തന്റെ പിതാവിന്റെ വഴിയിൽ ലഭിച്ച ആഫ്രോ-കരീബിയൻ പാരമ്പര്യം ബ്ലാക്സിന്റെ വോട്ടുകളെ സ്വാധീനിച്ചേക്കാം. മറ്റൊന്ന് താവഴിയായി ഇന്ത്യൻ വംശജയാണെന്നത് ഇന്ത്യൻ-അമേരിക്കൻ വോട്ടുകളെ, ട്രംപിന്റെ പ്രചണ്ഡമായ പ്രചാരണങ്ങൾക്കിടയിലും ഡെമോക്രാറ്റുകൾക്കൊപ്പം ഉറപ്പിച്ചു നിർത്താൻ കമലയ്ക്ക് സാധിച്ചേക്കും. ഇന്ത്യൻ വോട്ടർമാർക്കിടയിൽ വലിയ തോതിലുള്ള വോട്ട് ധ്രുവീകരണം നടത്താൻ ട്രംപിന് സാധിച്ചിട്ടുണ്ടെന്ന നിരീക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഈ ഘടകത്തിന്റെ പ്രാധാന്യം കൂടുന്നു. മറ്റൊന്ന് ഇന്ത്യക്കാർക്കിടയിൽ കമല ഒരു മാതൃകയായി അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ്. തങ്ങളുടെ കുട്ടികളെ കമലയെ ചൂണ്ടിക്കാട്ടി പ്രചോദിപ്പിക്കുന്ന അമ്മമാർ ധാരാളമാണ് ഇന്ത്യൻ സമൂഹങ്ങൾക്കിടയിൽ. ഇതെല്ലാം വോട്ടാകുമോയെന്നതാണ് ചോദ്യം.

Next Story