TopTop
Begin typing your search above and press return to search.

വുഹാനില്‍നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യന്‍ ദമ്പതികള്‍, 'ഭക്ഷണം തിരുന്നു', നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് വീഡിയോ

വുഹാനില്‍നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യന്‍ ദമ്പതികള്‍, ഭക്ഷണം തിരുന്നു, നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് വീഡിയോ

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായി കരുതുന്ന ചൈനയിലെ വുഹാനില്‍നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യന്‍ ദമ്പതികള്‍. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വിഡിയോ പുറത്തുവിട്ടു. വുഹാന്‍ എന്നത് പ്രേത നഗരമായിമാറിയിരിക്കയാണെന്നും തങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ആരും അവശേഷിക്കുന്നില്ലെന്നും ഇവര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു

വുഹാന്‍ ടെക്‌സ്റ്റൈല്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആശിഷ് യാദവ്, അദ്ദേഹത്തിന്റെ ഭാര്യയും പി എച്ച് ഡി ഗവേഷകയുമായ നേഹ എന്നിവരാണ് വുഹാനില്‍നിന്ന് രക്ഷപ്പെടാനാകതെ വീഡിയോ സന്ദേശത്തിലുടെ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ' എന്റെ പേര് ആശീഷ് യാദവ്, ഭാര്യ നേഹ യാദവ്. ഞങ്ങളെ ഇവിടെനിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നു' വീഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു. തങ്ങളുടെ രക്ഷിതാക്കള്‍ അസ്വസ്ഥരാണെന്നും ഇവര്‍ കൂട്ടിചേർത്തു.വീട്ടില്‍ സൂക്ഷിച്ച അവശ്യസാധനങ്ങള്‍ തീരാന്‍ പോകുകയാണെന്നും അവര്‍ പറഞ്ഞു ഭക്ഷണ വസ്തുക്കള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദമ്പതികള്‍ ലോകത്തെ അറിയിച്ചു. അവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍നിന്നാണ് വീഡിയോ എടുത്തിട്ടുളളത്. തങ്ങള്‍ താമസിക്കുന്ന ഫ്‌ളറ്റില്‍ ആരും ഇല്ലെന്ന് പറഞ്ഞ ഇവര്‍ സര്‍വകലാശാലയുടെ പരിസരവും വീഡീയോയില്‍ കാണിക്കുന്നുണ്ട്. അവിടെയൊക്കെ പൂര്‍ണമായും ശൂന്യമാണ്.വുഹാനിൽ കടുത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടെന്നും ഇവർ പറയുന്നു. വുഹാനില്‍ കഴിയുന്ന ഇന്ത്യക്കാരെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ അന്ന് ഈ ദമ്പതികള്‍ക്ക് വരാന്‍ സാധിച്ചിരുന്നില്ല. നേഹാ യാദവ് ആ ഘട്ടത്തില്‍ ഒരു സര്‍ജറി കഴിഞ്ഞ് കിടക്കുന്നതുകൊണ്ടായിരുന്നു അത്. അതിനിടെ വുഹാനില്‍ കഴിയുന്ന, നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ ഇതിനായി പ്രത്യേക വിമാനം ഏര്‍പ്പടുത്തുമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ വുഹാനില്‍നിന്ന് 600 ഓളം ഇന്ത്യക്കാരെയാണ് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്. ഇവരെ പ്രത്യേകം വാര്‍ഡുകളില്‍ നിരിക്ഷണത്തില്‍ താമസിപ്പിച്ചതിന് ശേഷമാണ് ബന്ധുക്കളുടെ അടുത്തേക്ക് വിട്ടത്. 1700 പേരാണ് കൊറോണ വൈറസ് ബാധമൂലം ചൈനയിൽ മരിച്ചത്. 25 രാജ്യങ്ങളിലെങ്കിലും വൈറസ് ബാധയുണ്ടായാതായാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്.


Next Story

Related Stories