TopTop
Begin typing your search above and press return to search.

ഇറാന്‍ ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്ക് കൊറോണ

ഇറാന്‍ ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്ക് കൊറോണ

ഇറാനിലെ ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ഇറാജ് ഹരീചിക്ക് നൊവേല്‍ കൊറോണ വൈറസ് ബാധിച്ചതായും അദ്ദേഹത്തെ ക്വാറന്റൈന്‍ ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ഐഎല്‍എന്‍എ വാര്‍ത്താ ഏജന്‍സി, ഉപ ആരോഗ്യ മന്ത്രിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ആരോഗ്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.

ഇന്ന് രണ്ട് കൊറോണബാധിതര്‍ കൂടി മരിച്ചതോടെ ഇറാനിലെ കൊറോണ മരണസംഖ്യ 14 ആയി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണമരണം രേഖപ്പെടുത്തിയിരിക്കുന്നത് ഇറാനിലാണ്. മൂന്നാമത് ദക്ഷിണകൊറിയ.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ടീം ഇന്ന് രാജ്യത്തെത്തുമെന്ന് ഇറാന്‍ സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 61 പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായും 900ത്തിനടുത്ത് ആളുകള്‍ നിരീക്ഷണത്തിലാണെന്നുമാണ് തിങ്കളാഴ്ച ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നത്.


Next Story

Related Stories