TopTop
Begin typing your search above and press return to search.

മിസൈല്‍ പരിശീലനം തീക്കളിയായി, ഇറാനില്‍ 19 നാവികര്‍ കൊല്ലപ്പെട്ടു

മിസൈല്‍ പരിശീലനം തീക്കളിയായി, ഇറാനില്‍ 19 നാവികര്‍ കൊല്ലപ്പെട്ടു

ഇറാനിയൻ നാവിക സേന നടത്തിയ മിസൈല്‍ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ 19 നാവികര്‍ കൊല്ലപ്പെട്ടു. ഗള്‍ഫ് ഓഫ് ഒമാനിലാണ് സംഭവം. 15 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്റ്റേറ്റ് ടി വി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയൻ യുദ്ധക്കപ്പലായ ജമാരനിൽ നിന്നും വിക്ഷേപിച്ച പുതിയ കപ്പൽ വേധ മിസൈൽ കൊണാറക് എന്ന ലോജിസ്റ്റിക് കപ്പലിൽ വന്നു പതിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഒമാൻ ഉൾക്കടലിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇറാനിലെ സായുധ സേന പതിവായി പരിശീലനം നടത്താറുള്ള തന്ത്രപരമായ ജലപാതയാണ്‌ ഹോർമുസ്. 'ഇറാന്റെ തെക്കൻ തീരത്ത് ബന്ദർ-ഇ ജാസ്ക് മേഖലയില്‍ നടന്ന നാവിക പരിശീലനത്തിനിടെ ലക്ഷ്യം മാറിയാണ് കൊണാറക്കില്‍ ചെന്ന് പതിച്ചത്' എന്നാണ് ഇറാന്റെ ദേശീയ മാധ്യമം പറയുന്നത്. തെഹ്‌റാനിൽ നിന്ന് 1,270 കിലോമീറ്റർ (790 മൈൽ) തെക്ക് കിഴക്കായി ജാസ്ക് തുറമുഖത്തിനടുത്താണ് സംഭവം നടന്നത്. രണ്ടു കപ്പലുകളും ഇറാന്‍റെ നാവിക വ്യൂഹത്തിന്‍റെ ഭാഗമാണ്.


Next Story

Related Stories