TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്, ഇറാന്‍ 54000 തടവുകാരെ വിട്ടയച്ചു, ഒളിംമ്പിക്സ് മാറ്റിവെയ്ക്കാനാവില്ലെന്ന് ഐഒസി

കൊറോണ വൈറസ്, ഇറാന്‍ 54000 തടവുകാരെ വിട്ടയച്ചു, ഒളിംമ്പിക്സ് മാറ്റിവെയ്ക്കാനാവില്ലെന്ന് ഐഒസി

കൊറോണ വൈറസ് ബാധയെ നേരിടുന്നതിന്റെ ഭാഗമായി ഇറാനില്‍ അസാധാരണ നടപടി. രോഗം പടരുന്നത് തടയാൻ 54000 തടവുകാരെ മോചിപ്പിച്ചു. വൈറസ് പടരുന്നത് തടയാനാണ് അസാധാരണ നടപടിയെന്ന് അധികൃതർ സ്ഥിരീകരിച്ചു. അതിനിടെ കൊറോണയെ തുടര്‍ന്ന് ഒളിംമ്പിക്സ് മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശം അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തള്ളി. തടവില്‍ കഴിയുന്ന 54000 പേരെയാണ് വിട്ടയച്ചതെന്ന് ഇറാനിലെ നീതിന്യായ വകുപ്പ് അറിയിച്ചു. ഇവര്‍ക്ക് കൊറോണ പിടിപെട്ടിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ജയിലില്‍ അതിനുള്ള സാധ്യത കൂടുതലായതിനാണ് ഇവരെ താല്‍ക്കാലികമായി ജാമ്യത്തില്‍ വിട്ടയച്ചതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.താൽക്കാലിക ജാമ്യത്തിലാണ് ഇവരെ മോചിപ്പിച്ചത്.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള സുരക്ഷ തടവുകാരെ വിട്ടയച്ചിട്ടില്ല. അതിനിടെ ബ്രിട്ടിഷ് ഇറാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തക നസാനിന്‍ സഗ്‌റി റാറ്റ്ക്ലീഫിനെ ജയില്‍ മോചിതയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016 ലാണ് ഇവരെ അഞ്ച് വര്‍ഷത്തേക്ക് തടവിലാക്കിയത്. ചാരപ്പണി നടത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ഇവരെ വിട്ടയച്ചേക്കുമെന്ന് ബ്രിട്ടനിലെ ഇറാന്‍ അംബാസിഡര്‍ പറഞ്ഞതായി അവരുടെ ഭര്‍ത്താവ് തുലിപ് സിദ്ദീഖ് സൂചിപ്പിച്ചു. അതിനിടെ ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി. 2300 ലധികം ആളുകള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ 23 എംപിമാര്‍ക്കും കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആകെ പാർലമെൻ്റ് അംഗങ്ങളുടെ എട്ട് ശതമാനം വരുമിത്. വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം ഇറാനില്‍ മറ്റ് രാജ്യങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. ചൈനയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇത് 125 മാത്രമായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനകം രോഗം ബാധിച്ച് ലോകവ്യാപകമായി 3100 ആളുകളാണ മരിച്ചത്. ബ്രിട്ടനില്‍ 51 പേര്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. വൈറസ് ബാധ തടയുന്നതിനുള്ള സ്ംരക്ഷണ ഉപകരണങ്ങളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. മാസ്‌ക് തുടങ്ങിയവയ്ക്കാണ് ക്ഷാമം നേരിടുന്നത്. വൈറസ് ബാധ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയ്ക്കിടെ അതിനെ ചെറുക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് താല്‍ക്കാലികമായി നിരക്കുകളില്‍ കുറവു വരുത്തി. 1.25 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായാണ് കുറച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജി 7 രാജ്യങ്ങള്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ അസാധാരണ നടപടി. ഏഷ്യന്‍ വിപണികളില്‍ ഇത് കാര്യമായ പ്രഭാവം ഉണ്ടാക്കിയതായി സൂചനയില്ല. അതിനിടെ കൊറോണ വൈറസ് ബാധമൂലം ഒളിമ്പിക്സ് നീട്ടിവെയ്ക്കണമെന്ന നിര്‍ദ്ദേശം അന്താരാഷ്ട്ര ഒളിമ്പിക്ക്‌സ് കമ്മിറ്റി തള്ളി. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ മുന്‍ നിശ്ചയിച്ച പ്രകാരം മല്‍സരങ്ങള്‍ നടക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ഈ വര്‍ഷം അവസാനത്തേക്ക് മല്‍സരങ്ങള്‍ മാറ്റണമെന്ന നിര്‍ദ്ദേശം ജപ്പാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതാണ് ഒളിമ്പിക്സ് കമ്മിറ്റി തള്ളിയത്. ആത്മവിശ്വാസത്തോടെ അത്‌ലറ്റുകള്‍ പരിശീലനം തുടരണമെന്ന ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു.


Next Story

Related Stories