TopTop
Begin typing your search above and press return to search.

ഇറാനിലെ ജംകാരൻ പള്ളിയിൽ യുദ്ധകാഹളത്തിന്റെ ചുവപ്പു പതാക ഉയർന്നു

ഇറാനിലെ ജംകാരൻ പള്ളിയിൽ യുദ്ധകാഹളത്തിന്റെ ചുവപ്പു പതാക ഉയർന്നു

ഇറാനിലെ ജംകാരൻ പള്ളിയില്‍ ചുവപ്പുകൊടിയുയർന്നു. ഷിയാ വിശ്വാസികളുടെ പുണ്യകേന്ദ്രമായി അറിയപ്പെടുന്ന ഈ പള്ളിയുടെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ചുവപ്പുകൊടി ഉയരുന്നത് യുദ്ധ സാഹചര്യങ്ങളിലാണ്. ഷിയാ മുസ്ലിങ്ങളുടെ പുണ്യപുരുഷനായ ഷെയ്ഖ് ഹസ്സൻ ഇബ്ൻ മുത്തലി ജംകാരണി, പ്രവാചകനായ അൽ ഖിദ്‌രിനൊപ്പം പന്ത്രണ്ടാം ഇമാമായ ഹുജ്ജാദ് അല്ലാ അൽ മെഹ്ദിയെ കണ്ട സ്ഥലത്താണ് ഈ പള്ളി നിൽക്കുന്നതെന്നാണ് വിശ്വാസം. ആത്മീയതയും രാഷ്ട്രീയം കൂടിച്ചേരുന്ന കേന്ദ്രമായിട്ടാണ് ഈ പള്ളിയെ ലോകം തിരിച്ചറിയുന്നത്. ഷിയ വിശ്വാസപ്രകാരം പ്രവാചകൻ മുഹമ്മദിന്റെ പന്ത്രണ്ട് രാഷ്ട്രീയ-ആത്മീയ പിൻഗാമികളില്‍ ഒടുവിലത്തെയാളാണ് മെഹ്ദി.

ഇറാന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ജംകാരൻ പള്ളിയിൽ ചുവപ്പുകൊടി ഉയരുന്നത്. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖ്വാസെ സൊലൈമാനിയുടെയും മറ്റുള്ളവരുടെയും ആദരസൂചകമായാണ് ഈ കൊടി ഉയർന്നിരിക്കുന്നതെന്നാണ് വിവരം. മരണങ്ങൾക്ക് ദുഖസൂചകമായും ഇറാൻ ചുവപ്പു കൊടികൾ ഉഫയോഗിക്കാറുണ്ട്. എന്നാൽ ജംകാരൻ പള്ളിയിൽ ഇതാദ്യമായാണ് ചുവപ്പുകൊടി ഉയരുന്നത്.

ഇതിനിടെ ഖ്വാസെം സൊലൈമാനിയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞു. ഇതിനു പിന്നാലെ ബാഗ്ദാദിലെ അമേരിക്കൻ എംബസ്സിക്കും ഇതര അമേരിക്കൻ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആർക്കെങ്കിലും ആളപായമുണ്ടായതായും വിവരമില്ല.

അതെസമയം ഇറാനിലെ 52 സുപ്രധാന കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന്പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഇറാഖിലെ അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണില്‍ റോക്കറ്റാക്രമണം നടന്നത്. അതീവ സുരക്ഷാ മേഖലയാണ് ഗ്രീൻ സോൺ.

സൊലൈമാനിയെ കൊലപ്പെടുത്തിയ ആക്രമണത്തിനു പിന്നാലെ ഇറാനിൽ നടന്ന പ്രകടനങ്ങളിൽ ചുവപ്പു പതാകകൾ കാണാമായിരുന്നു. രക്തവർണമുള്ള പതാകകൾ പ്രതികാരത്തിന്റെ സൂചകമായാണ് ഉപയോഗിക്കപ്പെട്ടത്. പൊതുവിലുള്ള ഈ ജനവികാരത്തെയാണ് ജംകാരൻ പള്ളിയിൽ ചുവപ്പു പതാക ഉയർത്തിയതിലൂടെ ഇറാൻ പ്രകടിപ്പിക്കുന്നത്.


Next Story

Related Stories