TopTop
Begin typing your search above and press return to search.

ലിയോ വരദ്കർ രാജി വെച്ചു; സർക്കാർ രൂപീകരിക്കാൻ ഇടത് കക്ഷി ഷിൻ ഫെയ്ൻ ശ്രമം തുടരുന്നു

ലിയോ വരദ്കർ രാജി വെച്ചു; സർക്കാർ രൂപീകരിക്കാൻ ഇടത് കക്ഷി ഷിൻ ഫെയ്ൻ ശ്രമം തുടരുന്നു

അയർലാൻഡിന്റെ പ്രധാനമന്ത്രി പദവിയിൽ നിന്ന് ലിയോ വരദ്കർ രാജിവെച്ചു. ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ ലിയോയുടെ കക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഒരു തൂക്കു മന്ത്രിസഭ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇദ്ദേഹം രാജി വെച്ച് ഒഴിഞ്ഞത്. പാർലമെന്റിന്റെ അധോസഭയായ ദൈലിന്റെ ആദ്യസമ്മേളനത്തിൽ വിശ്വാസം തെളിയിക്കാനാകാതെ വന്നതോടെയാണ് പ്രസിഡണ്ട് മൈക്കേൽ ഹിഗ്ഗിൻസിന് രാജിക്കത്ത് കൈമാറിയത്. ഐറിഷ് ഭരണഘടന അനുശാസിക്കുന്നതു പ്രകാരം ലിയോ പ്രധാനമന്ത്രി സ്ഥാനത്ത് താൽക്കാലികമായി തുടരും. പുതിയ മന്ത്രിസഭ സ്ഥാപിക്കപ്പെടുന്നതു വരെയാണ് ഈ അധികാരം.

160 അംഗങ്ങളാണ് അധോസഭയിലുള്ളത്. സർക്കാരിന് നയിക്കാനുള്ള നിർദ്ദിഷ്ട സ്ഥാനാർത്ഥികളെ മുൻനിർത്തി വോട്ടിങ് നടത്തുകയായിരുന്നു ചെയ്തത്. ഇതിൽ‌ ആർക്കും ഭൂരിപക്ഷം ലഭിച്ചുല്ല. സഭ ഇനി ചേരുക മാർച്ച് 5നാണ്.

ഇടതുപക്ഷ കക്ഷിയായ ഷിൻ ഫെയ്നിന്റെ മേരി ലോവു മക്ഡൊണാൾഡ് ആണ് പാർലമെന്റിൽ കൂടുതൽ വോട്ടുകൾ നേടിയത്. 42 സീറ്റുകളിൽ മാത്രമാണ് ഇവര്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 37ലും ജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഇത് പാർട്ടിയെത്തന്നെ അമ്പരപ്പിച്ച വിജയമായി മാറി. ജനങ്ങളുടെ വികാരം ശരിയായി മനസ്സിലാക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിൽ അധികാരത്തിലെത്താൻ സാധിക്കുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

വലതുപക്ഷ പാര്‍ട്ടികളായ ഫിനഗേലും ഫിന ഫാളും പതിറ്റാണ്ടുകളായി മാറിമാറി ഭരണം കൈയാളുന്ന സ്ഥിതിയാണ് അയർലാൻഡില്‍. ഇത്തവണ പക്ഷെ ആർക്കും ഭൂരിപക്ഷമില്ല. ഫിൻഗേലിന് 35ഉം, ഫിന്‍ ഫാളിന് 38ഉം സീറ്റുകളിൽ ജയിക്കാനായി. ഷിന്‍ ഫെയിൻ ജയിച്ചത് 37 സീറ്റുകളിലാണ്.

ഗ്രീന്‍ പാര്‍ട്ടിയുടെയും ലേബര്‍ പാര്‍ട്ടിയുടെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും പീപ്പിള്‍സ് ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ഷിന്‍ ഫെയിന്‍ നടത്തുന്നുണ്ട്.


Next Story

Related Stories