TopTop
Begin typing your search above and press return to search.

കൊറോണ മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി, ആരും വിദേശത്തേക്ക് പോകരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദേശം

കൊറോണ മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി, ആരും വിദേശത്തേക്ക് പോകരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദേശം

കൊറണ വൈറസ് ബാധമൂലം ഇറ്റലിയിലെ മരണ സംഖ്യ വര്‍ധിക്കുന്നു. ഇന്നലെ 427 പേരാണ് മരിച്ചത്. ഇതോടെ രണ്ട് മാസത്തിലേറയായി ലോകത്തെ വിവിധ രാജ്യങ്ങളെ പിടികുടിയ വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യം ഇറ്റലിയായി. ഇതിനകം 3405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 474 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ഡിസംബറലില്‍ ആരംഭിച്ച മഹാമാരി മൂലം ചൈനയില്‍ 3245 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ രോഗം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈറസ് പടരുന്നതിന്റെ തീവ്രത ഇറ്റലിയില്‍ നിയന്ത്രാണതീതമായി തുടരുകയാണ്. വിവിധ പട്ടണങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നേരത്തെ നിശ്ചയിച്ചതില്‍നിന്നും വ്യത്യസ്തമായി ഈ മാസം 25 ന് ശേഷവും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏപ്രില്‍ മൂന്നുവരെ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന നിലപാടിലാണ് അധികൃതര്‍. ആളുകളെ പൂര്‍ണമായി വീട്ടിലാക്കിയുള്ള നിയന്ത്രണത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് ജര്‍മ്മനി അറിയിച്ചു ഫ്രാൻസിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അതിർത്തികളിലെ നിയന്ത്രണം കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്കയില്‍ യുറോപ്യന്‍ കമ്മീഷന്‍ കൂടുതല്‍ വെന്റിലേറ്ററുകളും മാസ്‌കുകളും സംഭരിക്കുകയാണ്. അതിനിടെ അമേരിക്കയിലും സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. കാലിഫോര്‍ണിയയില്‍ 25 ലക്ഷം ആളുകള്‍ക്ക് വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് ഒടുവില്‍ നല്‍കിയ മുന്നറിയിപ്പ്. രാജ്യം വിട്ടുപോകരുതെന്ന് വിദേശ കാര്യ മന്ത്രാലയം അമേരിക്കന്‍ പൗരന്മാര്‍ക്ക് ഉപദേശം നല്‍കി. വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാര്‍ എത്രയും പെട്ടന്ന് നാട്ടിലേക്ക് തിരിച്ചെത്തണമെന്നും വിദേശ കാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു. വൈറസ് ബാധ മുലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഉത്തേജക പദ്ധതി നിര്‍ദ്ദേശങ്ങളുമായി റിപ്പബ്ലിക്കനന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും രംഗത്തെത്തി. തൊഴില്‍നഷ്ടപ്പെടുന്നവര്‍ക്കുള്ള സഹായവും, അതുപോലെ മെഡിക്കല്‍ സഹായവും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്. അമേരിക്കയില്‍ പരിശോധന വ്യാപകമാക്കിയതോടെ 13000 ആളുകള്‍ക്ക് കൊവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചു. പതിനായിരക്കണക്കിന് പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്നും അധികൃതര്‍ അറിയി്ച്ചു. അതിനിടെ വൈറസിനെതിരെ ഉടന്‍ തന്നെ മരുന്ന് വികസിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്ര്ംപിന്റെ പ്രസ്താവന ഗവേഷകര്‍ തള്ളി. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കൊറണയ്ക്ക ഉപയോഗിക്കാമെന്ന ട്രംപിന്റെ പ്രസ്തവനയും ഇവര്‍ അനുകൂലമായി പ്രതികരിച്ചില്ല. മലേറിയ്‌ക്കെതിരായ ക്ലോറോഖ്വയ്ന്‍ എന്ന മരുന്ന് കൊറോണയ്ക്ക് ഉപയോഗിക്കാവുന്നതിന് ഇതുവരെ അംഗീകാരം ഇല്ലെന്ന് ഫുഡ് ആന്റ് ്ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു. ലോക വ്യാപകമായി 220000 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്കാക്കുന്നത്. ഇതിനകം 9000 പേരാണ് വിവിധ രാജ്യങ്ങളില്‍ മരിച്ചത്.


Next Story

Related Stories