TopTop
Begin typing your search above and press return to search.

അഭിപ്രായ ഭിന്നത, ജെയിംസ് മര്‍ഡോക്, ന്യൂസ് കോര്‍പ്പറേഷനില്‍നിന്ന് രാജിവെച്ചു

അഭിപ്രായ ഭിന്നത, ജെയിംസ് മര്‍ഡോക്, ന്യൂസ് കോര്‍പ്പറേഷനില്‍നിന്ന് രാജിവെച്ചു

എഡിറ്റോറിയല്‍ നിലപാടുകളോടുള്ള അഭിപ്രായ വ്യത്യാസം കാരണം ന്യൂസ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ജെയിംസ് മര്‍ഡോക് രാജിവെച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിംസ് മര്‍ഡോക്കിന്റെ അച്ഛന്‍ റുപർട് മർഡോക് സ്ഥാപിച്ച ന്യൂസ് കോര്‍പ്പറേഷന്‍. ഇദ്ദേഹത്തിന്റെ സഹോദരന്‍ ലാഷ്‌ലാനാണ് ഫോക്‌സ് കോര്‍പ്പറേഷന്റെ തലപ്പത്ത്.

വെള്ളിയാഴ്ചയാണ് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. 'എന്റെ രാജി കമ്പനിയുടെ മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ തീരുമാനങ്ങളിലുള്ള അഭിപ്രായ വ്യത്യാസം കാരണവും കമ്പനിയുടെ മറ്റ് ചില സമീപനങ്ങളും കാരണമാണ്' ജെയിംസ് മര്‍ഡോക് രാജികത്തില്‍ പറഞ്ഞു.

ന്യൂസ് കോര്‍പ്പറേഷന്റെ യു കെ വിഭാഗമാണ് ടൈംസ്, ദി സണ്‍ഡെ ടൈംസ്, സണ്‍ വാര്‍ത്താ പത്രങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നത്. ഇതിന് പുറമെ ഓസ്‌ത്രേലിയന്‍, ഡെയ്‌ലി ടെലഗ്രാഫ്, ഹെറാള്‍ഡ് സണ്‍ എന്നീ മാധ്യമങ്ങളുടെയും ഉടമസ്ഥതയും ന്യൂസ് കോര്‍പ്പറേഷനാണ്.

ഏത് എഡിറ്റോറിയല്‍ തീരുമാനവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് ജെയിംസ് മര്‍ഡോക്കിന്റെ രാജിക്ക് കാരണമായതെന്ന് വ്യക്തമായിട്ടില്ല. വാര്‍ത്തകളില്‍ യാഥാസ്ഥിതിക സമീപനം തുടരുന്നതില്‍ അദ്ദേഹം നേരത്തെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കാലവസ്ഥയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ

മര്‍ഡോക്കിന്റെ ഓസ്‌ത്രേലിയന്‍ പത്രങ്ങള്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു.

'കാലവസ്ഥയുമായി ബന്ധപ്പെട്ട് ജെയിംസിന്റെയും ഭാര്യ കാത്രെനിന്റെയും നിലപാട് സുവ്യക്തമാണ്, ന്യൂസ് കോര്‍പ്പറേഷന്റെയും ഫോക്‌സ് ന്യൂസ് കോര്‍പ്പറേഷന്റെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള കവറേജില്‍ അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു' ഇരുവരുടെയും വക്താവ് പറഞ്ഞു.

പരിസ്ഥിതി വിഷയങ്ങളില്‍ പരസ്യമായ നിലപാടെടുക്കുന്നവരാണ് കാത്രെന്‍ മര്‍ഡോക്ക്. ഇരുവരും പരസ്യമായി തന്നെ ഫോക്‌സ് ന്യൂസിനെ വിമര്‍ശിച്ചിരുന്നു. റൂപ്പര്‍ട് മര്‍ഡോക്കിന്റ ഏറ്റവും ഇളയ മകനാണ് ജെയിംസ് മര്‍ഡോക്. ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു നേരത്തെ ജെയിംസ് മര്‍ഡോക്ക്. പിന്നീടാണ് വാള്‍ട്ട് ഡിസ്‌നി ആ കമ്പനി ഏറ്റെടുത്തത്.


Next Story

Related Stories