TopTop
Begin typing your search above and press return to search.

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ 70 പട്ടാളക്കാര്‍ക്ക് ഒരു ലൈംഗിക അടിമയെ ആവശ്യപ്പെട്ടു - രേഖകള്‍ പറയുന്നത്

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ 70 പട്ടാളക്കാര്‍ക്ക് ഒരു ലൈംഗിക അടിമയെ ആവശ്യപ്പെട്ടു - രേഖകള്‍ പറയുന്നത്

രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്ക് ജപ്പാന്‍ ലൈംഗിക അടിമകളെ ആവശ്യപ്പെട്ടതിന്റെ രേഖകള്‍ പുറത്ത്. 70 പട്ടാളക്കാര്‍ക്ക് ഒരു ലൈംഗിക അടിമ എന്ന നിലയിലാണ് സ്ത്രീകളെ ജപ്പാന്‍ സൈന്യം ആവശ്യപ്പെട്ടത്. ബലാത്സംഗവും ലൈംഗിക രോഗങ്ങളും തടയാന്‍ എന്ന പേരിലായിരുന്നു ഇത്. 2017 ഏപ്രിലിനും 2019 മാര്‍ച്ചിനുമിടയില്‍ ജപ്പാന്‍ കാബിനറ്റ് സെക്രട്ടറിയേറ്റ് ശേഖരിച്ച 13 ക്ലാസിഫൈഡ് ഡോക്യുമെന്റുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജപ്പാനിലെ ക്യോഡോ ന്യൂസ് ആണ് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് പുറത്തുവിടുന്നത്.

1938ല്‍ ചൈനയിലെ ജാപ്പനീസ് കോണ്‍സുലേറ്റുകള്‍ ടോക്കിയോയില്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തുകള്‍ ഇക്കൂട്ടത്തിലുണ്ട്. ജാപ്പനീസ് സ്ത്രീകള്‍ക്ക് പുറമെ ദക്ഷിണ കൊറിയ, ചൈന, തായ്‌വാന്‍, ഓസ്‌ട്രേലിയ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ സ്ത്രീകളേയും ലൈംഗിക അടിമകളായി ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള ജാപ്പ് സൈന്യം ലൈംഗിക അടിമകളാക്കിയതില്‍ 1993ല്‍ അന്നത്തെ ചീഫ് കാബിനറ്റ് സെക്രട്ടറി യൊഹെയ് കോനോ മാപ്പ് ചോദിച്ചിരുന്നു.


Next Story

Related Stories