TopTop
Begin typing your search above and press return to search.

കോവിഡിനെ നേരിടാൻ ജപ്പാൻ എന്തുകൊണ്ട് ലോക്ക് ഡൗണ്‍ നടപ്പാക്കിയില്ല?

കോവിഡിനെ നേരിടാൻ ജപ്പാൻ എന്തുകൊണ്ട് ലോക്ക് ഡൗണ്‍ നടപ്പാക്കിയില്ല?

ചൈനയ്ക്ക് ശേഷം ആദ്യം കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത രാജ്യം ജപ്പാനാണ്. ഇന്ത്യയിൽ 22358 കേസുകളാണ് ഇതുവരെ വന്നത്. 718 പേർ മരിച്ചു. മാർച്ച് 24 മുതൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണ്‍, കേസുകൾ ഇരട്ടിക്കുന്നത് 7.5 ദിവസത്തിലാക്കി കുറക്കുന്നതിന് സഹായകമായതായി കേന്ദ്ര സർക്കാർ പറയുന്നു. പല രാജ്യങ്ങളും കർശനമായി ലോക്ക് ഡൗണ്‍ നടപ്പാക്കുന്നുണ്ട്. ലോക്ക് ഡൗൺ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയ ഗുട്ടറസ് കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ നടപ്പാക്കാതെ തന്നെ കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രിക്കാൻ ജപ്പാന് കഴിഞ്ഞു. എന്തുകൊണ്ട് ജപ്പാൻ ലോക്ക് ഡൗൺ നടപ്പാക്കിയില്ല എന്നാണ് ഫിനാൻഷ്യൽ ടൈംസ് പറയുന്നത്.

വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഒഴിവാക്കേണ്ടത് ശരിയായ തീരുമാനമെന്നും ജപ്പാനില്‍ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. പ്രധാനമന്ത്രി ഷിന്‍സോ അബേയ്ക്ക് ഉപദേശങ്ങള്‍ നല്‍കുന്ന വിദഗ്ധസമിതി ചെയര്‍മാനായ ഷിഗേരു ഓമി അടക്കമുള്ളവര്‍ ഈ വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കര്‍ശനമായി നടപ്പാക്കാതെയും സാമ്പത്തികനടപടികള്‍ മരവിപ്പിക്കാതെയും കോവിഡ് കേസുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ രണ്ട് രാജ്യങ്ങള്‍ ജപ്പാനും സ്വീഡനുമാണ്.

പൊതുജനങ്ങളുടെ പെരുമാറ്റരീതി അനുസരിച്ചാകും ഭാവിയിലെ വൈറസ് വ്യാപനത്തിന്റെ സ്വഭാവവും തീവ്രതയുമെന്ന ഷിഗേരു ഓമി പറയുന്നു. അതുകൊണ്ടാണ് സാമൂഹിക-സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ സന്തുലനം നിലനിര്‍ത്തണമെന്ന് പറയുന്നത്. ഏപ്രില്‍ ഏഴിന് ചില പ്രവിശ്യകളില്‍ പ്രധാനമന്ത്രി അബേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് യൂറോപ്പിലും യുഎസ്സിലെ ചില സംസ്ഥാനങ്ങളിലും നടപ്പാക്കിയ പോലുള്ള ലോക്ക് ഡൗണായിരുന്നില്ല. സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാണെന്ന് പോലും ജപ്പാന്‍ ഗവണ്‍മെന്റ് പറഞ്ഞിട്ടില്ല. ചില ജിമ്മുകളും മറ്റും അടക്കാന്‍ പറഞ്ഞു. എന്നാല്‍ റെസ്‌റ്റോറന്റുകള്‍ പോലുള്ളവ മുടക്കമില്ലാതെ തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ചുരുക്കം ചില നിയന്ത്രണങ്ങളെപ്പോലും ജാപ്പനീസ് വ്യവസായികള്‍ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. എല്ലാവരോടും വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ സമ്പദ് വ്യവസ്ഥ തകരുമെന്നാണ് ഫാസ്റ്റ് റീടെയിലിംഗ് എന്ന കമ്പനിയുടെ സ്ഥാപക ഉടമയായ തദാഷി യനായ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞത്.

രാജ്യവ്യാപകമായി വലിയ തോതില്‍ കോവിഡ് ടെസ്റ്റുകള്‍ ജപ്പാന്‍ നടത്തിയിരുന്നു. ഫലപ്രദമായ ഈ ടെസ്റ്റിംഗ് ജപ്പാൻ്റെ രോഗനിയന്ത്രണത്തിൽ നിർണായകമായി. അതേസമയം അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകള്‍ ദക്ഷിണ കൊറിയ നടത്തിയപ്പോള്‍ 1.30 ലക്ഷത്തിലധികം ടെസ്റ്റുകളാണ് ജപ്പാന്‍ നടത്തിയത്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങളെ ടെസ്റ്റിന് വിധേയരാക്കാന്‍ ജപ്പാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഡോ.ഓമി വ്യക്തമാക്കി. അതിനുള്ള ശേഷം ജപ്പാനില്ല എന്ന് ഓമി സമ്മതിച്ചു.


Next Story

Related Stories