TopTop
Begin typing your search above and press return to search.

ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം; വ്യാപനം വേഗത്തിലെന്ന് വിദഗ്ധര്‍

ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം; വ്യാപനം വേഗത്തിലെന്ന് വിദഗ്ധര്‍

ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യ വിഭാഗം. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് അധികൃതരാണ് അറിയിച്ചത്. നേരത്തേ യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് ഇവയ്ക്ക് സാമ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ നാല്‍പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം ഞായറാഴ്ച പറഞ്ഞു. ലോകാരോഗ്യ സംഘടനയും മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുളള പഠനം നടത്തി വരികയാണ് ജപ്പാന്‍. നിലവില്‍ കണ്ടുപിടിച്ച വാക്സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന് വ്യക്തമല്ല. നേരത്തേ ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക വകഭേദത്തിലുളള മുപ്പത് കോവിഡ് കേസുകള്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ വിദഗ്ധര്‍ ആശങ്കയിലാണ്.


Next Story

Related Stories