TopTop
Begin typing your search above and press return to search.

കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ക്കും ക്രൂ അംഗത്തിനും കോവിഡ്, കമല ഹാരിസ് നിരീക്ഷണത്തില്‍; പ്രചാരണ പരിപാടികൾ നിർത്തി, ഡെമോക്രാറ്റുകള്‍ക്ക് വെല്ലുവിളി

കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ക്കും ക്രൂ അംഗത്തിനും കോവിഡ്, കമല ഹാരിസ് നിരീക്ഷണത്തില്‍; പ്രചാരണ പരിപാടികൾ നിർത്തി,  ഡെമോക്രാറ്റുകള്‍ക്ക് വെല്ലുവിളി

യുഎസ് പ്രഡിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുള്ള ദിവസം അടുക്കുന്നതിനിടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തിരിച്ചടിയായി നേതാക്കളുടെ കോവിഡ് നിരീക്ഷണം. വൈസ് പ്രസിഡന്റ് നോമിനിയും കാലിഫോര്‍ണിയ സെനറ്ററുമായ കമല ഹാരിസ് കോവിഡ് നിരീക്ഷണത്തില്‍ പോവേണ്ടി വന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. കമലയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന്‍, ഫ്ലൈറ്റ് ക്രൂ അംഗം എന്നിവര്‍ കോവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് കമല നിരീക്ഷണത്തില്‍ പോവുന്നത്.

കോവിഡ് സ്ഥിരീകരിച്ച വ്യക്തികള്‍ക്കൊപ്പം കമല ഹാരിസിന് പുറമെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും യാത്ര നടത്തിയിരുന്നു. എന്നാല്‍ ഇവരുമായി അടുത്ത ബന്ധം ഉണ്ടായിട്ടില്ലെന്നാണ് ബൈഡന്റെ പ്രചാരണ വിഭാഗം മാനേജര്‍ ജെന്‍ ഒ മാളി ദില്ലണ്‍ അറിയിച്ചത്. ട്രംപും ബൈഡവനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം ഇന്ന് നടക്കാനിരിക്കെയാണ് കോവിഡ് രോഗ ബാധ വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ കോവിഡ് പോസിറ്റിവായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്നില്‍ പോയിരുന്നു. ഇക്കാലയളവില്‍ ഉള്‍പ്പെടെ കമലയുടെ നേതൃത്വത്തിലായിരുന്നു ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ മേല്‍ക്കൈ നേടിയത്. എന്നാല്‍ ഇപ്പോളത്തെ മാറിനില്‍ക്കല്‍ ഡെമോക്രാറ്റിക്കുകള്‍ക്ക് ഗുണമാവുമെന്ന വിലയിരുത്തലും നിലവിലുണ്ട്. മറ്റുള്ളവരുടെ സുരക്ഷയെ പ്രതി പ്രചാരണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായും റാലികളില്‍നിന്നും മാറി നില്‍ക്കുന്നതായി കമല അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, നിരീക്ഷണത്തില്‍ പോവുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലുടെ ട്രംപ് കോവിഡിനെ നേരിട്ട രീതിയില്‍ നിന്ന് വിപരീതമായി ജനങ്ങലില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങലും ഡെമോക്രാറ്റിക് ക്യാമ്പില്‍ നിന്നും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories