TopTop
Begin typing your search above and press return to search.

ജോ ബൈഡൻ നടത്തിയ ലൈംഗികാതിക്രമം വിശദീകരിച്ച് മുൻ ജീവനക്കാരി, തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറണം, നുണപരിശോധന നടത്തണമെന്നും ആവശ്യം

ജോ ബൈഡൻ നടത്തിയ ലൈംഗികാതിക്രമം വിശദീകരിച്ച് മുൻ ജീവനക്കാരി, തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറണം, നുണപരിശോധന നടത്തണമെന്നും ആവശ്യം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ജോ ബൈഡനെതിരെ ആരോപണം കടുപ്പിച്ച് മുന്‍ ജീവനക്കാരി. തനിക്കെതിരെ ബൈഡന്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ അവര്‍ ബൈഡന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

1993 ല്‍ ബൈഡന്‍ അമേരിക്കന്‍ സെനറ്റ് അംഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന താര റെഡെ. ഒരു അഭിമുഖത്തിലാണ് എങ്ങനെയാണ ബൈഡന്‍ തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് വിശദമാക്കിയത്. തന്നെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി വസ്ത്രങ്ങള്‍ക്കുള്ളില്‍ കൈ കടത്തിയെന്ന് പറഞ്ഞ അവര്‍ താന്‍ അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ ഭീഷണി പെടുത്തിയതാുയും ആരോപിച്ചു. നീ എനിക്ക് ഒന്നുമല്ലെന്നും എന്നെ നിനക്ക് ഇഷ്ടമാണെന്ന് അറിയാമെന്നുമൊക്കെ അദ്ദേഹം വിളിച്ചുപറഞ്ഞുവെന്നും റെഡെ പറഞ്ഞു.ബൈഡന്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. 'എന്നാല്‍ അങ്ങനെ ചെയ്യുമെന്ന കരുതുന്നില്ല.' ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് നുണ പരിശോധനയ്ക്ക് വിധേയയാവാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അതിന് ബൈഡനും തയ്യാറകണമെന്നും റെഡെ പറഞ്ഞു. ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന ബൈഡന്റെ അനുയായികള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. ആരോപണങ്ങള്‍ ബൈഡന്റ ക്യാമ്പ് നിഷേധിച്ചു. ആരോപണങ്ങള്‍ക്ക് ആധാരമായി മുന്നോട്ടുവെച്ചിട്ടുള്ള വാദങ്ങള്‍ തെറ്റാണെന്ന് ബൈഡന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കേറ്റ് ബെഡിങ്ഫീല്‍ഡ് പറഞ്ഞു. ആരോപിക്കപ്പെട്ട സംഭവത്തിന് ശേഷം റെഡെയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അതിന് കാരണം ഓഫീസിലെ ചില സംഭവങ്ങളായിരുന്നുവെന്നും റെഡെയുടെ അന്നത്തെ ഭര്‍ത്താവ് കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നുണ്ടെന്നും കാലിഫോര്‍ണിയയില്‍നിന്നുള്ള ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണത്തെ സാധൂകരിക്കാന്‍ പറ്റുന്ന ഏക രേഖയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബെര്‍നി സാന്റേഴ്‌സിനെ മറികടന്നാണ് ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്ത മാസം ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപ്പിക്കും. കൊറണ കൈകാര്യം ചെയ്യുന്നതിൽ ട്രംപ് വീഴ്ച വരുത്തിയെന്ന് പൊതുവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത്.


Next Story

Related Stories