TopTop
Begin typing your search above and press return to search.

‌ട്രംപ് തടയാൻ ശ്രമിച്ച ജോൺ ബോൾട്ടൺന്റെ പുസ്തകത്തിന് വിലക്കില്ല, പക്ഷേ നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്

‌ട്രംപ് തടയാൻ ശ്രമിച്ച ജോൺ ബോൾട്ടൺന്റെ പുസ്തകത്തിന് വിലക്കില്ല, പക്ഷേ നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്

ഡൊണാൾഡ് ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാൻ ഫെഡറൽ ജഡ്ജി വിസമ്മതിച്ചു. ദി റൂം വേൾ ഇറ്റ് ഹാപ്പന്റെ ലക്ഷക്കണക്കിന് പകർപ്പുകൾ കയറ്റി അയച്ചു കഴിഞ്ഞുവെന്നും ഉദ്ധരണികൾ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടുവെന്നും ജഡ്ജി റോയ്‌സ് സി ലാംബർത്ത് സൂചിപ്പിച്ചു. പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങും.

അതേസമയം, ബോൾട്ടണെതിരെ ജഡ്ജി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു ദേശീയ സുരക്ഷാ അവലോകനം പൂർത്തിയാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും, തന്ത്രപ്രധാനമായ ചില രേഖകള്‍ പ്രസിദ്ധീകരിച്ചുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 'അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എടുത്തുകൊണ്ടാണ് ബോൾട്ടൺ കളിക്കുന്നതെന്നും, അത് ക്രിമിനല്‍ നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും' ജഡ്ജി പറഞ്ഞു. ട്രംപും 'ബോൾട്ടൺ ഇതിനു വലിയ വില നല്‍കേണ്ടിവരുമെന്ന്' ട്വീറ്റ് ചെയ്തിരുന്നു. ജഡ്ജിയെ പ്രശംസിച്ച പ്രസിഡന്റ്, കോടതിവിധി വലിയ വിജയമാണെന്നും അവകാശപ്പെട്ടു. കൂടാതെ 'മറ്റുള്ളവര്‍ക്കുമേമേല്‍ ബോംബിടാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. എന്നാലിപ്പോള്‍ തനിക്കുമേല്‍തന്നെ അദ്ദേഹം ബോംബിട്ടിരിക്കുകയാണ്' എന്നും ട്രംപ് കുറിച്ചു.

ബോൾട്ടനെതിരെ നിലനിൽക്കുന്ന സിവിൽ കേസ് പ്രകാരം പുസ്തകത്തിൽ നിന്നുള്ള എല്ലാ ലാഭത്തിന്‍റെയും അവകാശം സര്‍ക്കാറിന് നൽകും. 'പുസ്തകത്തിലൂടെ അദ്ദേഹം സമ്പാദിക്കുന്നതെല്ലാം സര്‍ക്കാറിനുള്ളതാണ്. അതിനാൽ ഞാൻ ധാരാളം പുസ്തകങ്ങൾ വില്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങിനെ പ്രതീക്ഷിക്കാന്‍ പാടില്ലെങ്കിലും' എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പ്രതികരിച്ചത്. എന്നാല്‍, ബോൾട്ടൺ ഫെഡറൽ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായിരുന്ന ബോൾട്ടൺ രാജിവച്ചപ്പോൾ 2018 ഏപ്രിലിനും 2019 സെപ്റ്റംബറിനുമിടയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ട്രംപ് അദ്ദേഹത്തെ പുറത്താക്കിയതാണ്.


Next Story

Related Stories