TopTop
Begin typing your search above and press return to search.

ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ കഴിയവെ രണ്ട് കുട്ടികളുടെ അച്ഛനായെന്ന് വെളിപ്പെടുത്തല്‍

ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ കഴിയവെ രണ്ട് കുട്ടികളുടെ അച്ഛനായെന്ന് വെളിപ്പെടുത്തല്‍

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായി കഴിയുമ്പോള്‍ രണ്ട് കുട്ടികളുടെ അച്ഛനായെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ അഭിഭാഷകരിലൊരാളുമായാണ് ഇദ്ദേഹം ബന്ധം സ്ഥാപിച്ചതെന്നും അതില്‍ രണ്ട് കുട്ടികളുണ്ടായെന്നും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റെല്ല മോറിസ് എന്ന ദക്ഷിണാഫ്രിക്കക്കാരിയാണ് കുട്ടികളുടെ അമ്മ.

സ്റ്റെല്ല മോറിസുമായുള്ള ഒരു അഭിമുഖം ദി മെയില്‍ ദിനപ്പത്രം ഞായറാഴ്ച പ്രസിദ്ധീകരിക്കുകയുണ്ടായി. അസാന്‍ജ് ഈ കുട്ടികളെ കളിപ്പിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്.

താനും അസാന്‍ജും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നെന്നും വിവാഹം കഴിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും സ്റ്റെല്ല പറയുന്നു. 2017ലാണ് ഇരുവരും കണ്ടുമുട്ടിയത്. കുട്ടികള്‍ക്ക് മൂന്നും, രണ്ടും വയസ്സ് പ്രായം.

ചാരപ്രവര്‍‍ത്തനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചാര്‍ത്തി ബ്രിട്ടന്‍ അസാന്‍ജിനെ ജയിലിലടച്ചിരിക്കുകയാണ്.


Next Story

Related Stories