TopTop
Begin typing your search above and press return to search.

കസാഖിസ്ഥാനില്‍ വിമാനം തകർന്ന് വീണ് 9 മരണം; അപകടം പറന്നുയരുന്നതിനിടെ ഇരുനില കെട്ടിടത്തിലിടിച്ച്

കസാഖിസ്ഥാനില്‍ വിമാനം തകർന്ന് വീണ് 9 മരണം; അപകടം പറന്നുയരുന്നതിനിടെ ഇരുനില കെട്ടിടത്തിലിടിച്ച്

കസാഖിസ്ഥാനില്‍ വിമാനം തകർന്ന് വീണ് 9 പേർ മരിച്ചതായി റിപ്പോർട്ട്. യാത്രികരും ജീവനക്കാരും ഉള്‍പ്പെടെ 100 ഓളം പേരുമായി പുറപ്പെട്ട യാത്രാവിമാനം ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവ സമയത്തുതന്നെ ഏഴുപേര്‍ മരിച്ചതായാണ് വിവരം.

കസാഖിസ്ഥാനിലെ അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട ബെക് എയർ വിമാനമാണ് തകര്‍ന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസാഖിസ്ഥാൻ പ്രസിഡന്‍റ് കാസിം ജോമര്‍ത്ത് ടോക്യേവ് ട്വീറ്റ് ചെയ്തു. അപകടത്തില്‍ പ്രസിഡന്‍റ് അനുശോചനം അറിയിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കസാഖ് പ്രസിഡന്‍റ് കാസിം ജോമര്‍ത്ത് ടോക്യേവ് ട്വീറ്റ് ചെയ്തു.


Next Story

Related Stories