TopTop
Begin typing your search above and press return to search.

കുൽഭൂഷൻ ജാദവ് കേസ്: പാകിസ്താൻ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് യുഎന്നിൽ ഐസിജെ

കുൽഭൂഷൻ ജാദവ് കേസ്: പാകിസ്താൻ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് യുഎന്നിൽ ഐസിജെ

കുൽഭൂഷൻ ജാദവ് കേസിൽ പാകിസ്താൻ വിയന്ന കൺവെൻഷൻ കരാർ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര കോടതി (ഐസിജെ) പ്രസിഡന്റ് ജഡ്ജി അബ്ദുൾഖാവി യൂസഫ്. യുഎൻ പൊതുസഭയിലാണ് ഐസിജെ പ്രസിഡന്റ് പാകിസ്താനെ വിമർശിച്ച് രംഗത്തെത്തിയത്. 193 അംഗ പൊതുസഭയ്ക്ക് മുന്നിൽ ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 36 പ്രകാരമുള്ള നിബന്ധനങ്ങൾ പാകിസ്താൻ ലംഘിച്ചിട്ടുണ്ട്. വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്താന്‍ ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യാന്തര കോടതി പറയുന്നു. ജൂലൈയില്‍ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിച്ചെന്നും ജസ്റ്റിസ് യൂസഫ് റിപ്പോർട്ടിൽ പറയുന്നു.

2016 മാർച്ചിലാണ് ഇന്ത്യൻ നാവിക സേനയിലെ വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാകിസ്താൻ അറസ്റ്റ് ചെയ്തതത്. ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു മുൻ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ പാകിസ്താൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇദ്ദേഹം ചാരൻ അല്ലെന്നും ഇറാനിൽ ബിസിനസ്സ് നടത്തി വന്നിരുന്ന വ്യക്തിയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

വിധിക്കെതിരെ രംഗത്തെത്തിയ ഇന്ത്യ അന്താരാഷ്ട്ര നിതി ന്യായ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിലാണ് വധശിക്ഷ നൽകിക്കൊണ്ടുള്ള വിധി പുനപ്പരിശോധിക്കണമെന്ന് ഐസിജെ വിധിപറഞ്ഞത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നയതന്ത്ര വിജയമായിരുന്നു ഐസിജെയുടെ വിധി. കുൽഭുഷണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയുണ്ട്.


Next Story

Related Stories