TopTop
Begin typing your search above and press return to search.

ട്രംപിന്റെ ടെസ്റ്റ് നെഗറ്റീവ്, ഇവാങ്ക ട്രംപ് സെല്‍ഫ് ഐസൊലേഷനില്‍, യു കെയില്‍ മരണം ഇരട്ടിച്ചു, യു എ ഇ വിസ വിതരണം നിര്‍ത്തി-കോവിഡ് 19 ഏറ്റവും പുതിയ വിവരങ്ങള്‍

ട്രംപിന്റെ ടെസ്റ്റ് നെഗറ്റീവ്, ഇവാങ്ക ട്രംപ് സെല്‍ഫ് ഐസൊലേഷനില്‍, യു കെയില്‍ മരണം ഇരട്ടിച്ചു, യു എ ഇ വിസ വിതരണം നിര്‍ത്തി-കോവിഡ് 19 ഏറ്റവും പുതിയ വിവരങ്ങള്‍

കോവിഡ് 19 ലോകമാകെ ആഞ്ഞടിക്കുന്നത് തുടരുമ്പോള്‍ ആകെ രോഗ ബാധിതരായവരുടെ എണ്ണം 1,56,099 ആയി. മരണ സംഖ്യ 5819 ആയപ്പോള്‍ ഇതുവരെ 72,624 പേരുടെ രോഗം ഭേദമായി. ലോകാരോഗ്യ സംഘടന യൂറോപ്പ് പകര്‍ച്ചവ്യാധിയുടെ കേന്ദ്രമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യു കെയിലേക്കും അയര്‍ലന്‍ഡിലേക്കുമുള്ള വിമാന സര്‍വ്വീസ് കൂടി റദ്ദാക്കിയതായി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയാണ്. ഇതിനിടെ ട്രംപ് കോവിഡ് 19 ടെസ്റ്റിന് വിധേയമാമായി. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൌസ് ഫിസിഷ്യന്‍ ജെഫ് മേസണ്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ട്രംപ് ഹസ്തദാനം നടത്തിയ ബ്രസീലിയന്‍ പ്രസിഡണ്ട് ജെയര്‍ ബോള്‍സനാരോ, ഫ്ലോറിഡയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ബോള്‍സനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ റോണ മക് ഡാനിയേലിനു കോവിഡ് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറ്റ് ഹൌസ് വിട്ടു. ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് ഇപ്പോള്‍ സ്വയം ഐസോലേഷന്‍ സ്വീകരിച്ച് വീട്ടില്‍ കഴിയുകയാണ്. ഇവാങ്ക പങ്കെടുത്ത സമ്മേളനത്തില്‍ സംബന്ധിച്ച ഓസ്ട്രേലിയ ഹോം അഫയേഴ്സ് മിനിസ്റ്റര്‍ പീറ്റര്‍ ഡ്യൂട്ടണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

White House says ⁦@realDonaldTrump⁩ test for #coronavirus was negative. pic.twitter.com/gqkj8pIHvR
— Jeff Mason (@jeffmason1) March 14, 2020

യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മരണം ഇരട്ടിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 21 പേര്‍ യുകെയില്‍ മരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 1140. അതേസമയം ഒബ്സര്‍വര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 36% പേര്‍ മാത്രമാണു ബോറിസ് ജോണ്‍സണ് കോവിഡ് 19 തടയാന്‍ ഫലപ്രദമായി കഴിയുമെന്ന് പറഞ്ഞത്. യെമനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഒരാഴ്ചത്തേക്ക് റദ്ദാക്കിയതായി സൌദി പിന്തുണയ്ക്കുന്ന ഗവന്‍മെന്‍റും ഹൂതി വിമതരും പറഞ്ഞു. വടക്കന്‍ യമനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം വിമതരുടെ കയ്യിലാണ്. സംഘര്‍ഷ ബാധിതമായ സിറിയയില്‍ ഇതുവരെ കോവിഡ് കേസുകള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ സ്കൂളുകള്‍ അടച്ചിടാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചു. വൈറസ് ബാധയുടെ സാഹചര്യത്തില്‍ എല്ലാ വിസ വിതരണവും നിര്‍ത്തിവെക്കാന്‍ യു.എ.ഇ തീരുമാനിച്ചു.മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫ്രാന്‍സില്‍ മിക്കവാറും എല്ലാ കടകളും, കോഫീ ഷോപ്പുകളും സിനിമാ ശാലകളും അടച്ചു. ഇതുവരെ 91 കോവിഡ് മരണമാണ് ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലി, സ്പെയിന്‍, ജര്‍മ്മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗബാധിതര്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്. ഇന്നലെ മാത്രം 808 പുതിയ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

Related Stories