TopTop
Begin typing your search above and press return to search.

തടങ്കലിൽ 11 വർഷം, സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന് ജയിലിൽ അന്ത്യം

തടങ്കലിൽ 11 വർഷം, സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന് ജയിലിൽ അന്ത്യം

പതിനൊന്ന് വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സൗദി അറേബ്യയിലെ തടങ്കലിൽ മരിച്ചതായി റിപ്പോര്‍ട്ട്. 69 കാരനായ അബ്ദുല്ല അൽ ഹമീദ് ജയിലില്‍വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള ഒന്നിലധികം മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 'ഡോ. ഹമീദ് സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി ശബ്ധിച്ച ആളായിരുന്നു' എന്ന് ആംനസ്റ്റി മിഡിൽ ഈസ്റ്റ് റിസർച്ച് ഡയറക്ടർ ലിൻ മാലൂഫ് പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ അടിച്ചമർത്തലിന്റെ ഫലമായി അദ്ദേഹത്തിന്റെ സാന്നിധ്യം നിഷേധിക്കപ്പെട്ടവരുടെ കൂടെയാണ് തങ്ങളെന്നും മാലൂഫ് പറഞ്ഞു.

സൗദി സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് അസോസിയേഷന്‍ (എസി‌പി‌ആർ‌എ) എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകാംഗമായിരുന്നു ഹമീദ്. 2013 മാർച്ചിലാണ് അദ്ദേഹത്തെ ജയിലിലടക്കുന്നത്. സൗദി ഭരണാധികാരിയോടുള്ള "വിശ്വസ്തത ലംഘിക്കൽ" ഉൾപ്പെടെ നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളും ചുമത്തപ്പെട്ടിരുന്നു.

2013-ൽ 10 വർഷത്തേക്ക് ജയിലിൽ അടയ്ക്കപ്പെട്ട മറ്റൊരു സഹസ്ഥാപകനായ മുഹമ്മദ് അൽ ഖഹ്താനി ഉൾപ്പെടെ നിരവധി എസി‌പി‌ആർ‌എ അംഗങ്ങളെയും മുമ്പ് ജയിലിലടച്ചിട്ടുണ്ടെന്ന് ആംനസ്റ്റി പറഞ്ഞു. 2017 ജൂണിൽ മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. 2018 ഒക്ടോബറിൽ സൗദി പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവും വിമതരുടെ വർദ്ധിച്ച അടിച്ചമർത്തലും സമീപ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.


Next Story

Related Stories