TopTop
Begin typing your search above and press return to search.

ലബനൻ തലസ്ഥാന നഗരത്തില്‍ വന്‍ സ്ഫോടനം; പടക്കക്കപ്പല്‍ പൊട്ടിത്തെറിച്ചെന്ന് സര്‍ക്കാര്‍; ബോംബ് സ്ഫോടനമെന്ന് പ്രദേശവാസികള്‍

ലബനൻ തലസ്ഥാന നഗരത്തില്‍ വന്‍ സ്ഫോടനം; പടക്കക്കപ്പല്‍ പൊട്ടിത്തെറിച്ചെന്ന് സര്‍ക്കാര്‍; ബോംബ് സ്ഫോടനമെന്ന് പ്രദേശവാസികള്‍

ലബനന്റെ തലസ്ഥാന നഗരമായ ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഡസന്‍കണക്കിനാളുകള്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകുന്നത് സ്ഫോടനം അതിഭീകരമാണെന്നാണ്. തല‌സ്ഥാന നഗരത്തിലെ തുറമുഖത്തിനുടുത്തായാണ് ആക്രമണം നടന്നിരിക്കുന്നത്. കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരത്തിലെ ആശുപത്രികളില്‍ പരിക്കേറ്റവര്‍ നിറഞ്ഞിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എത്രപേര്‍ക്ക് പരിക്കേറ്റെന്നത് വ്യക്തമല്ല. ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമായിട്ടില്ല. രണ്ട് സ്ഫോടനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കുന്ന പശ്ചാത്തലം ഈ സ്ഫോടനത്തിനുണ്ട്.

ലബനന്‍ ആരോഗ്യമന്ത്രി അവകാശപ്പെടുന്നത് പ്രകാരം പടക്കങ്ങള്‍ കൊണ്ടുപോയ ഒരു കപ്പല്‍ പൊട്ടിത്തെറിച്ചതാണ് സംഭവം. എന്നാല്‍ പുറത്തുവരുന്ന വീഡിയോകളിലെ പൊട്ടിത്തെറിയുടെ സ്വഭാവവുമായി ഈ വാദം യോജിക്കുന്നില്ലെന്ന് വാദിക്കപ്പെടുന്നുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം രാജ്യമെങ്ങും കേള്‍ക്കുകയുണ്ടായി. ഭീമാകാരമായ പുകപടലങ്ങളുയരുന്നത് ദൃശ്യങ്ങളിലുണ്ട്.

ലബനനില്‍ ബോംബ് സ്ഫോടനമുണ്ടായെന്ന് അവകാശപ്പെടുന്ന ചില പ്രദേശവാസികളുടെ ട്വീറ്റ് വരുന്നുണ്ട്. തന്റെ വീടും ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നെന്നാണ് താഴെയുള്ള ട്വീറ്റ് പറയുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Lebanon bombed. My House bombed . I am bleeding</p>— Anchal Vohra (@anchalvohra) <a href="https://twitter.com/anchalvohra/status/1290680615734566913?ref_src=twsrc^tfw">August 4, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories