TopTop
Begin typing your search above and press return to search.

യുഎസിലെ ലോക്ക്ഡൗൺ വിരുദ്ധ സംഘങ്ങൾക്ക് തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ, വൻ സാമ്പത്തിക സഹായമുൾപ്പെടെ ലഭിക്കുന്നതായി റിപ്പോർട്ട്

യുഎസിലെ ലോക്ക്ഡൗൺ വിരുദ്ധ സംഘങ്ങൾക്ക് തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ, വൻ സാമ്പത്തിക സഹായമുൾപ്പെടെ ലഭിക്കുന്നതായി റിപ്പോർട്ട്

കോവിഡ് രോഗ ബാധയെ പ്രതിരോധിക്കാൻ ലോകമെമ്പാടും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ ചിലയിടങ്ങളിൽ ലോക്ക്ഡൗണിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. രോഗ ബാധയെ ഭയന്ന് രാജ്യം പൂർണമായി അടച്ചിടുക എന്ന നയത്തോട് പരസ്യമായി തന്നെ പ്രതികരിച്ച ഭരണാധികാരിയാണ് യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപ്. ഇതേ നിലപാടുള്ള സംഘടനകളും രാജ്യത്തുണ്ട്. ഇത്തരം സംഘങ്ങൾക്ക് പ്രവർത്തിക്കാൻ വൻതോതിൽ പണം ലഭിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

രാജ്യത്തെ പ്രധാനപ്പെട്ട ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധ ഗ്രൂപ്പുകളിലൊന്നായ അമേരിക്കൻ റെവല്യൂഷൻ 2.0 (AR2)വിന് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളില്‍നിന്നും വലിയ സാമ്പത്തിക സഹായം ലഭിക്കുന്നതായി തെളിവുകള്‍ സഹിതം 'ദ ഗാര്‍ഡിയന്‍' ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. AR2 ഏറ്റവും താഴേക്കിടയിലുള്ള ഒരു ശൃംഖലയായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, സംഘടനയുടെ സംഖ്യകക്ഷികളില് നിരവധി വെബ്‌സൈറ്റുകളും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും നിയന്ത്രിക്കുന്ന പ്രമുഖകരായ വ്യക്തികള്‍ ഉണ്ട്. അത് വെളിപ്പെടുത്തുന്ന ചില രേഖകളും ഫോണ്‍ കോളുകളും ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.

ഇതിന്റെ വെബ്‌സൈറ്റ് നിർമ്മിച്ചത് മുന്‍പ് നിരവധി തീവ്ര വലതുപക്ഷ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു വെബ് ഡിസൈനാണ്. അയാള്‍ ഓൺലൈനിൽ തീവ്ര വലതു സർക്കിളുകളിൽ വളരെക്കാലമായി സജീവമായുള്ള ആളുമാണ്. മിലിഷ്യ പ്രസ്ഥാനത്തിനായി സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകള്‍ കൈകാര്യം ചെയ്യുന്നതും ഇയാളാണ്. ആ വെബ്‌സൈറ്റിന്റെ മുമ്പത്തെ ഉപയോക്താക്കളിലൊരാളാണ് നേരത്തെ ഒരു മുസ്ലിം പള്ളിയിൽ ബോംബിട്ടത്. ഇപ്പോൾ സൈറ്റിൽ സ്മരിക്കപ്പെടുന്ന മറ്റൊരു ഉപയോക്താവിനെ മേരിലാൻഡിൽ വെച്ച് ഒരു വെടിവയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് വെടിവച്ചു കൊന്നതാണ്.

AR2 ന്റെ നേതാവാണ് ജോഷ് എല്ലിസ്. യൂട്യൂബിലും AR2 വെബ്‌സൈറ്റിലും ആന്റി-ലോക്ക്ഡൗൺ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പോസ്റ്റുചെയ്ത വീഡിയോകളിലെല്ലാം ഒരു യാഥാസ്ഥിതിക വ്യക്തിയായാണ് ഇയാള്‍ അവതരിപ്പിക്കപ്പെടുന്നത്. ഒരു "ശരാശരി അമേരിക്കൻ പൗരൻ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഏറ്റവും വ്യാപകമായി കണ്ട വീഡിയോയിൽ എല്ലിസ് സബർബൻ ചിക്കാഗോയിൽ ഒരു ഹോം റിപ്പയർ ബിസിനസ്സ് നടത്തുന്ന ആളാണ്‌. എന്നാൽ കഴിഞ്ഞയാഴ്ച AR2 അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണം പുറത്തു വന്നപ്പോഴാണ് മറ്റു പല പ്രമുഖരില്‍നിന്നും സഹായം ലഭിക്കുന്ന വിവരം അയാള്‍ വെളിപ്പെടുത്തുന്നത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം "ഡോർ സഹോദരന്മാരുമായി സംസാരിച്ചു" എന്ന് അതില്‍ പറയുന്നുണ്ട്. ക്രിസ്, ബെൻ, ആരോൺ, മാത്യു എന്നീ ഡോർ സഹോദരന്മാരുടെ ചെയ്തികളെ യാഥാസ്ഥിതിക ഗ്രൂപ്പുകളും നിയമസഭാംഗങ്ങളും വരെ നിശിതമായി വിമർശിക്കാറുണ്ട്.


Next Story

Related Stories