TopTop
Begin typing your search above and press return to search.

അന്താരാഷ്ട്ര കോടതിയില്‍ റോംഹിംഗ്യകള്‍ക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷക അമല്‍ ക്ലൂണിയെ മാല്‍ദീവ്‌സ് നിയോഗിച്ചു

അന്താരാഷ്ട്ര കോടതിയില്‍ റോംഹിംഗ്യകള്‍ക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷക അമല്‍ ക്ലൂണിയെ മാല്‍ദീവ്‌സ് നിയോഗിച്ചു

വംശഹത്യാഭീഷണിയിലുള്ള മ്യാന്‍മറിലെ റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) പ്രശസ്ത അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ അമല്‍ ക്ലൂണിയെ നിയോഗിച്ചു. റോഹിംഗ്യകളുടെ വംശഹത്യ തടയണമെന്ന് മ്യാന്‍മറിനോട് ഐസിജെ ആവശ്യപ്പെട്ടിരുന്നു.

റോഹിംഗ്യകളെ മ്യാന്‍മറിലെ സൈന്യം അടിച്ചമര്‍ത്തുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നതിന് എതിരെ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് ആദ്യം അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. മാല്‍ദീവ്‌സ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് വേണ്ടി അമല്‍ ക്ലൂണി നേരത്തെ ഐസിജെയില്‍ ഹാജരായിരുന്നു. മുഹമ്മദ് നഷീദിനെ 13 വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത് നിയമവിരുദ്ധമാണ് എന്ന് ഐസിജെ വിധിച്ചിരുന്നു.


Next Story

Related Stories