TopTop
Begin typing your search above and press return to search.

രണ്ട് വര്‍ഷം മുമ്പത്തെ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം - മാള്‍ട്ട പ്രധാനമന്ത്രി രാജി വച്ചേക്കും

രണ്ട് വര്‍ഷം മുമ്പത്തെ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം - മാള്‍ട്ട പ്രധാനമന്ത്രി രാജി വച്ചേക്കും

രണ്ട് വര്‍ഷം മുമ്പുണ്ടായ മാധ്യമപ്രവര്‍ത്തക ഡാഫ്‌നെ കൊറോണ ഗലീസിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ, നിയമ പ്രതിസന്ധികളില്‍ രാജി സന്നദ്ധ അറിയിച്ച് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ്. ഗലീസിയയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മസ്‌കറ്റിന്റെ അടുത്ത അനുയായിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് മസ്‌കറ്റ് അടുത്ത വൃത്തങ്ങളില്‍പ്പെട്ടവരോട് രാജി സന്നദ്ധത അറിയിച്ചത്.

മാള്‍ട്ടയിലെ ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബിസിനിസുകാരും ഉള്‍പ്പെട്ട അഴിമതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചെയ്തതിന് പിന്നാലെയാണ് ഗലീസിയ കൊല്ലപ്പെട്ടത്. ഈ കേസിന്റെ അന്വേഷണം മെഡിറ്ററേനിയന്‍ രാജ്യമായ മാള്‍ട്ടയില്‍ വലിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കാണ് വഴി വച്ചത്. ജോസഫ് മസ്‌കറ്റിന്റെ ഗവണ്‍മെന്റ് ആരോപണങ്ങളുടെ മുള്‍മുനയിലാണ്. ഗവണ്‍മെന്റുമായി ബന്ധമുള്ള നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തോളമായി ഏതാണ്ട് സ്തംഭിച്ചിരിക്കുകയായിരുന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ ത്വരിതപ്പെടുത്തിയത്.

ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജി പ്രഖ്യാപിക്കാനാണ് ജോസഫ് മസ്‌കറ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം മന്ത്രിസഭ യോഗത്തില്‍ തന്നെ ഭിന്നതയുണ്ടായി എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories