TopTop
Begin typing your search above and press return to search.

പാകിസ്താനില്‍ മതനിന്ദയ്ക്ക് വിചാരണ നേരിടുന്ന അഹ്മദീയന്‍ കോടതി മുറിയില്‍ വെടിയേറ്റ് മരിച്ചു

പാകിസ്താനില്‍ മതനിന്ദയ്ക്ക് വിചാരണ നേരിടുന്ന അഹ്മദീയന്‍ കോടതി മുറിയില്‍ വെടിയേറ്റ് മരിച്ചു

മതനിന്ദാ കേസില്‍ വിചാരണ നേരിടുകയായിരുന്നയാള്‍ പാകിസ്താനിലെ കോടതിമുറിയില്‍ വെച്ച് വെടിയേറ്റ് മരിച്ചു. പാകിസ്താനിലെ മതനിന്ദാ നിയമവുമായി ബന്ധപ്പെട്ട് അരങ്ങേറിവരുന്ന നിരവധി അക്രമങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണിത്. താഹിര്‍ അഹ്മദ് നസീം എന്നായാളാണ് കൊല്ലപ്പെട്ടത്.

താന്‍ പ്രവാചകനാണെന്ന് താഹിര്‍ പ്രഖ്യാപനം നടത്തിയെന്നതാണ് വിചാരണയ്ക്ക് ആധാരമായ കുറ്റം. 2018ലായിരുന്നു ഈ സംഭവം. അന്ത്യപ്രവാചകന്‍ ആരെന്നത് സംബന്ധിച്ചുള്ള മതശാസനകളെ ചോദ്യം ചെയ്തതാണ് കുറ്റാരോപണത്തിന് അടിസ്ഥാനമായത്. അഹ്മദീയ വിഭാഗത്തില്‍ പെട്ടയാളാണ് താഹിര്‍.

അഹ്മദീയ മുസ്ലിങ്ങള്‍ അമുസ്ലിങ്ങളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് പാകിസ്താനില്‍.

പെഷവാര്‍ ഹൈക്കോടതിക്കടുത്തുള്ള ഉയര്‍‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കെട്ടിടത്തിലെ കോടതിമുറിയില്‍ വെച്ചാണ് ഈ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. കോടതിക്കുള്ളിലെ ഒരു ബഞ്ചിലാണ് കൊല്ലപ്പെട്ടയാള്‍ കിടന്നിരുന്നതെന്ന് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെന്നവകാശപ്പെട്ടുന്ന ഒരു അഭിഭാഷകന്‍ പറയുന്നു. പൊതുജനത്തിന് വിചാരണ കാണാന്‍ അനുവാദം നല്‍‍കാറുണ്ട്. എന്നാല്‍ ആക്രമണം നടത്തിയയാള്‍ക്ക് ആയുധവുമായി ഉള്ളില്‍ കേറാനായി എന്നത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊലയാളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ പിടികൂടിയതിനു ശേഷമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍, തനിക്ക് സ്വപ്നത്തില്‍ ദൈവദര്‍ശനമുണ്ടായെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്നും ഇയാള്‍ പറയുന്നത് കേള്‍ക്കാം.


Next Story

Related Stories