TopTop

ആഫ്രിക്കന്‍ സാക്‌സോഫോണ്‍ ഇതിഹാസം മാനു ദിയബാംഗോ അന്തരിച്ചു, മരണകാരണം കൊറോണ

ആഫ്രിക്കന്‍ സാക്‌സോഫോണ്‍ ഇതിഹാസം മാനു ദിയബാംഗോ അന്തരിച്ചു, മരണകാരണം കൊറോണ

ആഫ്രിക്കന്‍ സാക്‌സോഫോണ്‍ ഇതിഹാസം മാനു ദിയബാംഗോ അന്തരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് ആയി പാരീസില്‍ ചികിത്സയില്‍ കഴിയവേയാണ് മാനു ദിയബാംഗോയുടെ അന്ത്യം. 86 വയസ്ാണ് അദ്ദേഹത്തിന്. ആഫ്രിക്കയിലെ കാമറൂണ്‍ സ്വദേശിയാണ്. അതീവ ദുഖത്തോടെ, മാനു ദിയബാംഗോയെ നമുക്ക് നഷ്ടമായിതായി അറിയിക്കുന്നു - അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. അതീവസ്വകാര്യതയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക എന്ന് പ്രസ്താവനയില്‍ പറയുന്നു. സംസ്‌കാരച്ചടങ്ങിന് ആരും വരരുതെന്നും അനുശോചന സന്ദേശങ്ങള്‍ ഇ മെയില്‍ വഴി അയയ്ക്കൂ എന്നും പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പൊതുചടങ്ങ് നടത്താമെന്നും പ്രസ്താവനയില്‍ പറയുന്നു.


1933ല്‍ കാമറൂണിലെ ദവാല നഗരത്തിലാണ് മാനു ദിയബാംഗോയുടെ ജനനം. അന്ന് ഫ്രഞ്ച് കോളനിയായിരുന്നു കാമറൂണ്‍. ആറ് പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗോയുടേത്. ദക്ഷിണാഫ്രിക്കയിലെ ലേഡിസ്മിത്ത് മംബാസോ അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങിയ വിഖ്യാത താരങ്ങളോടൊപ്പം പരിപാടികള്‍ ചെയ്തു. 2009ല്‍ തന്റെ പാട്ടില്‍ നിന്ന് ഹൂക്ക് മോഷ്ടിച്ചു എന്നാരോപിച്ച് മൈക്കള്‍ ജാക്‌സനെതിരെ മാനു ദിയബാംഗോ കേസ് ഫയല്‍ ചെയ്തിരുന്നു. സോള്‍ മക്കോസ എന്ന തന്റെ പാട്ടില്‍ നിന്ന് ജാക്‌സണ്‍ മോഷണം നടത്തിയെന്നായിരുന്നു ദിയബാംഗോയുടെ ആരോപണം. പ്രശസ്തമായ ത്രില്ലര്‍ എന്ന ആല്‍ബത്തിന് വേണ്ടി മൈക്കള്‍ ജാക്‌സണ്‍ തന്റെ പാട്ടിന്റെ ഭാഗങ്ങള്‍ മോഷ്ടിച്ചു എന്നാണ് അദ്ദേഹം ആരോപിച്ചത്. മൈക്കള്‍ ജാക്‌സണ്‍ പിന്നീട് ഈ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കുകയായിരുന്നു.








Next Story

Related Stories