TopTop
Begin typing your search above and press return to search.

മക്ഡൊണാൾഡിൽ വംശീയ വിവേചനം, പരാതിയുമായി മുതിർന്ന ഡയറക്ടമാർ

മക്ഡൊണാൾഡിൽ വംശീയ വിവേചനം, പരാതിയുമായി മുതിർന്ന ഡയറക്ടമാർ

ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡില്‍ ‘ആസൂത്രിതവും രഹസ്യവുമായ’ വംശീയ വിവേചനം അനുഭവിച്ചെന്ന ആരോപണവുമായി രണ്ട് ആഫ്രിക്കൻ അമേരിക്കൻ എക്സിക്യൂട്ടീവുകൾ കോടതിയിലേക്ക്. ദല്ലാസിലെ മക്ഡൊണാൾഡില്‍ ജോലി ചെയ്യുന്ന മുതിർന്ന ഡയറക്ടർമാരായ വിക്കി ഗസ്റ്റർ-ഹൈൻസ്, ഡൊമിനേക നീൽ എന്നിവരാണ് കേസുമായി മുന്നോട്ടു പോകുന്നത്. മുൻ ചീഫ് എക്സിക്യൂട്ടീവായ സ്റ്റീവ് ഈസ്റ്റർബ്രൂക്കിന്റെ കീഴിൽ കടുത്ത വിവേചനമാണ് നേരിട്ടിരുന്നത് എന്ന് അവര്‍ ആരോപിക്കുന്നു.

ജീവനക്കാരിയുമായി അടുത്തിടപഴകിയതിന്‍റെ പേരില്‍ ബ്രിട്ടീഷ് വംശജനായ ഈസ്റ്റർബ്രൂക്ക് പുറത്താക്കപ്പെട്ടിരുന്നു. 37 മില്യൺ ഡോളറിലധികം സ്റ്റോക്ക് അവാര്‍ഡായും, പിരിച്ചുവിടലിലൂടെ 675,000 ഡോളറും അദ്ദേഹത്തിന് കമ്പനി നല്‍കിയിരുന്നു. ഈസ്റ്റർബ്രൂക്കിന്റെ ഭരണകാലത്ത് ആഫ്രിക്കൻ അമേരിക്കക്കാരേ അദ്ദേഹം അകാരണമായി പുരത്താക്കിയിരുന്നതായും കറുത്ത വര്‍ഗ്ഗക്കാരായ ഉപഭോക്താക്കള്‍ക്കുള്ള പരസ്യംപോലും മാട്ടിയിരുന്നതായി അവര്‍ ആരോപിക്കുന്നു. മക്ഡൊണാൾഡിന്റെ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആഫ്രിക്കൻ അമേരിക്കക്കാരുടെ എണ്ണം 2014-ൽ 42 ആയിരുന്നത് കഴിഞ്ഞ വർഷം ആയപ്പോഴേക്കും ഏഴായി കുറഞ്ഞുവെന്ന് അവര്‍ കേസില്‍ എടുത്തുപയുന്നുണ്ട്.

കറുത്ത എക്സിക്യൂട്ടീവുകൾക്കും ഫ്രാഞ്ചൈസികൾക്കും മുന്‍പില്‍ ‘ശത്രുതാപരവും അധിക്ഷേപകരവുമായ ഒരു തൊഴിൽ അന്തരീക്ഷ’മാണ് മക്ഡൊണാൾഡ് സൃഷ്ടിച്ചതെന്ന് എക്സിക്യൂട്ടീവുകൾ ആരോപിക്കുന്നു. ഈസ്റ്റർബ്രൂക്കിന് കീഴിൽ നടത്തിയ വിശാലമായ കോർപ്പറേറ്റ് പുനസംഘടനയുടെ ഭാഗമായി ഗസ്റ്റർ-ഹൈൻസിനേയും നീലിനേയും 2018 ജൂലൈയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും സീനിയർ ഡയറക്ടർ സ്ഥാനത്തേക്ക് തരംതാഴ്ത്തിയിരുന്നു. വിവേചനത്തിന്റെ ഫലമായാണ് തങ്ങൾക്ക് സ്ഥാനചലനം ഉണ്ടായതെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് അവരുടെ ആവശ്യം. കമ്പനിയുടെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് കെംപ്സിൻസ്കി, മക്ഡൊണാൾഡിന്റെ ചിക്കാഗോ ആസ്ഥാനമായുള്ള വെസ്റ്റ് സോൺ പ്രസിഡന്റ് ചാൾസ് സ്ട്രോംഗ് എന്നിവരെയും കേസില്‍ പരാമര്‍ശിക്കുന്നുണ്ട്.


Next Story

Related Stories