TopTop
Begin typing your search above and press return to search.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ പ്രസിഡന്റ്  സ്ഥാനാർത്ഥിയായി  നാമനിര്‍ദ്ദേശം ചെയ്യുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു കൊണ്ടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെനഷിനില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. പാര്‍ട്ടിയുടെ ഒരു സ്വകാര്യ പരിപാടിയായിട്ടായിരിക്കും ഇത്തവണ നാമനിര്‍ദ്ദേശ പരിപാടി നടക്കുക. കോവിഡ് ബാധയാണ് മാധ്യമങ്ങളെ കയറ്റാത്തതിന് കാരണമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നത്.

ഓഗസ്റ്റ് 24നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 336 പ്രതിനിധികള്‍ യോഗം ചേര്‍ന്ന് ട്രംപിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുക. കാരോലീനയിലെ ചാര്‍ലോട്ട് നഗരത്തിലാണ് പരിപാടി . പ്രതിനിധികള്‍ ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗിക അംഗങ്ങള്‍ക്കായി വോട്ടുകള്‍ രേഖപ്പെടുത്തുകയാവും ചെയ്യുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയാകുന്നതോടെ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രപാരണം ശക്തിപ്പെടും. പ്രാദേശിക സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്കനുസരിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താവ് പറഞ്ഞു.

ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍ വില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്‍വെന്‍ഷന്‍ നോര്‍ത്ത് കരോളിന ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റിയത്.

നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നാല് വര്‍ഷം കൂടുമ്പോഴുളള നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് പ്രസിഡന്റ തെരഞ്ഞെടുപ്പ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശം ട്രംപ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം ഈ നിര്‍ദ്ദേശത്തെ തള്ളി കളയുകയായിരുന്നു. അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ ഇതുവരെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടില്ല. ജോ ബൈഡനാണ് ട്രംപിന്റെ എതിരാളി. ഈയിടെ നടന്ന അഭിപ്രായ സര്‍വെയില്‍ ബൈഡനാണ് മുന്‍തൂക്കം. ഇതാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്കണമെന്ന നിർദ്ദേശം മുന്നോട്ടുവെയ്ക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കോവിഡ് ബാധ നിയന്ത്രിക്കാനാകാത്തതും സാമ്പത്തിക രംഗത്തെ വൻ തകർച്ചയുമാണ് ട്രംപിന് ഇപ്പോൾ തിരിച്ചടിയാകുന്നത്.


Next Story

Related Stories