TopTop
Begin typing your search above and press return to search.

ലോകത്താകെ കൊവിഡ് കേസുകള്‍ 11 ലക്ഷം കടന്നു, മരണം 62,444; യുഎസില്‍ മൂന്ന് ലക്ഷത്തിനടുത്ത് വൈറസ് ബാധിതര്‍

ലോകത്താകെ കൊവിഡ് കേസുകള്‍ 11 ലക്ഷം കടന്നു, മരണം 62,444; യുഎസില്‍ മൂന്ന് ലക്ഷത്തിനടുത്ത് വൈറസ് ബാധിതര്‍

ലോകത്താകെ കൊവിഡ് 19 (കൊറോണ വൈറസ്) മൂലമുള്ള മരണം 11 ലക്ഷം കടന്നു. ആകെ മരണം 62,444 ആയി. 11,62,297 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 2,41,742 പേര്‍ ഇതുവരെ അസുഖം ഭേദമായി ആശുപത്രി വിട്ടു. 8,58,111 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇറ്റലിയില്‍ മരണം 15,000 കടന്നു. 1,24,632 പേര്‍ക്കാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 4805 പുതിയ കേസുകളാണ് ഇറ്റലിയില്‍ വന്നത്. 681 മരണം പുതുതായി വന്നു. 20,996 പേര്‍ക്ക് അസുഖം ഭേദമായി. സ്‌പെയിനില്‍ മരണം 11,744 ആയി. ആകെ കേസുകള്‍ 1,24,736 ആയി. യുഎസ് കഴിഞ്ഞാല്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സ്‌പെയിനിലാണ്. പുതുതായി 5537 കേസുകളും 546 മരണങ്ങളും.

യുഎസിലാണ് ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍. 2,93,494 പേര്‍ക്ക് ഇതിനകം കൊവിഡ് ബാധിച്ചു. 7896 പേര്‍ മരിച്ചു. 14,436 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. പുതുതായി 16,333 കേസുകളും 492 മരണവും. ഫ്രാന്‍സില്‍ മരണം 6507 ആയി. യുകെയില്‍ 4313 പേരും ഇറാനില്‍ 3452 പേരും ചൈനയില്‍ 3326 പേരും മരിച്ചു. നെതര്‍ലാന്റ്‌സിലും ജര്‍മ്മനിയിലും ബെല്‍ജിയത്തിലും മരണസംഖ്യ 1000 കടന്നു.


Next Story

Related Stories