TopTop
Begin typing your search above and press return to search.

ബ്രിട്ടീഷ് ബീച്ചിൽ നിന്ന് 15 അടി ഉയരമുള്ള വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തി, അമ്പരന്ന് നാട്ടുകാർ

ബ്രിട്ടീഷ് ബീച്ചിൽ നിന്ന് 15 അടി ഉയരമുള്ള വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തി, അമ്പരന്ന് നാട്ടുകാർ

ബ്രിട്ടനിലെ (യുകെ) ഐൻസ്ഡേൽ ബീച്ചിൽ നിന്ന് 15 അടി ഉയരമുള്ള ഒരു വിചിത്രജീവിയുടെ മൃതശരീരം കണ്ടെത്തി. ജൂലായ് 29നാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തിയത്. ഏതാണ്ട് 15 അടി നീളമുണ്ട്. കാഴ്ചയിൽ ഭീകരത തോന്നിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. എല്ലുകൾ പല ഭാഗത്ത് നിന്നും തൂങ്ങിക്കിടക്കുന്നുണ്ട്. ഈ ജീവി പ്രത്യുൽപ്പാദനത്തിനിടെ മരിച്ചതായിരിക്കാം എന്ന് നാട്ടുകാർ കരുതുന്നു. ഫേസ്ബുക്കിലെ ഐൻസ്ഡേൽ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെ ഭീകരജീവി വൈറലായി. എന്താണ് ജീവി എന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്. 500ലധികം കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. ജീവിയുടെ സ്വത്വം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് നാച്വറൽ ഇംഗ്ലണ്ടിലെ സീനിയർ അഡ്വൈസർ സ്റ്റീഫൻ ഐലിഫ് പറഞ്ഞതായി ദ സൺ റിപ്പോർട്ട് ചെയ്തു. 2017ൽ ഫിലിപ്പൈൻസിലെ ബീച്ചിലും ഇതുപോലൊരു ദുരൂഹ ജീവിയെ കണ്ടെത്തിയിരുന്നു.


Next Story

Related Stories