TopTop
Begin typing your search above and press return to search.

കൊവിഡ് - യുഎസ്സില്‍ 24 മണിക്കൂറില്‍ 4491 മരണം, ആകെ മരണം 32,917

കൊവിഡ് - യുഎസ്സില്‍ 24 മണിക്കൂറില്‍ 4491 മരണം, ആകെ മരണം 32,917

കൊവിഡ് 19 മൂലം യുഎസ്സില്‍ 24 മണിക്കൂറിനിടെ മരിച്ചത് 4491 പേര്‍. യുഎസ്സിലെ കൊവിഡ് മരണസംഖ്യ 32917 ആയി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും യുഎസ്സിലാണുണ്ടായിരിക്കുന്നത്. 6,67,800 കൊവിഡ് പോസിറ്റീവ് കേസുകളാണ് യുഎസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ 22170 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ 19130 പേരും ഫ്രാന്‍സില്‍ 17920 പേരും കൊവിഡ് മൂലം മരിച്ചു.

ന്യൂയോര്‍ക്ക് നഗരത്തില്‍ പുതുതായി 3778 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ 12,000ത്തിലധികം പേര്‍ മരിച്ചു. മേയ് 15 വരെ ഇവിടെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. നഗരത്തിലെ സ്കൂളുകൾക്ക് ഒരു വർഷത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഓരോ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ ഗവര്‍ണര്‍മാക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി. മൂന്ന് ഘട്ടമായി ലോക്ക് ഡൗണില്‍ ഇളവുകൾ നൽകാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസിൽ 22 മില്യൺ (2.20 കോടി) പേർക്ക് തൊഴിൽ നഷ്ടമായതാണ് കണക്ക്. മാർച്ച് മുതലുള്ള കണക്കാണിത്. ബ്രിട്ടനും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ കൂടുതൽ ശക്തമാക്കുന്ന ഘട്ടത്തിലാണ് യുഎസ് ലോക്ക് ഡൗൺ ഇളവ് ചെയ്യുന്നത്. രാജ്യം തുറന്നിടാൻ പോവുകയാണ് എന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം.


Next Story

Related Stories