TopTop
Begin typing your search above and press return to search.

യുഎസ്സിൽ ഇറ്റലിയിലേക്കാൾ കൊവിഡ് മരണം, അഞ്ച് ലക്ഷത്തിൽപ്പരം കേസുകൾ, ന്യൂയോര്‍ക്കില്‍ സ്‌കൂളുകള്‍ ഈ വര്‍ഷം മുഴുവന്‍ അടച്ചിടും

യുഎസ്സിൽ ഇറ്റലിയിലേക്കാൾ കൊവിഡ് മരണം, അഞ്ച് ലക്ഷത്തിൽപ്പരം കേസുകൾ, ന്യൂയോര്‍ക്കില്‍ സ്‌കൂളുകള്‍ ഈ വര്‍ഷം മുഴുവന്‍ അടച്ചിടും

കൊവിഡ് 19 മൂലമുള്ള മരണം ഏറ്റവും കൂടുതലുള്ള രാജ്യമായി യുഎസ്. ഇറ്റലിയെ പിന്തള്ളിയാണ് അമേരിക്ക കൊവിഡ് മരണത്തിൽ മുന്നിലെത്തിയത്. 18,870 പേരാണ് യുഎസ്സിൽ ഇതുവരെ മരിച്ചത്. 28,200 പേർക്ക് അസുഖം ഭേദമായി. പുതുതായി 2929 കേസുകളും 123 മരണവും. 5,05,805 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 4,58,735 പേർ ചികിത്സയിൽ തുടരുന്നു. 10,947 പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്ത് രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചിട്ടുള്ള ഒരേയൊരു രാജ്യമാണ് യുഎസ്. ന്യൂയോര്‍ക്ക് സിറ്റിയിലെ എല്ലാ പബ്ലിക്ക് സ്‌കൂളുകളും ഈ വര്‍ഷം മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചതായി മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. യുഎസില്‍ ആദ്യം കൊറോണ വൈറസ് എത്തിയത് ന്യൂയോര്‍ക്ക് നഗരത്തിലാണ്.

ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ മരിച്ചത്. 1,47,577 കേസുകൾ ഇതുവരെ പോസിറ്റീവ് ആയി. ഇതിൽ 30,455 പേർക്ക് അസുഖം ഭേദമായി. 98,273 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 3497 പേരുടെ നില ഗുരുതരമാണ്. സ്പെയിനിലാണ് യുഎസ് കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകൾ. 1,61,852 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 16353 പേർ മരിച്ചു. 3579 പുതിയ കേസുകളും 272 പുതിയ മരണങ്ങളും. 59,109 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. 86,390 പേർ ചികിത്സയിലാണ്. 7371 പേരുടെ നില ഗുരുതരമാണ്. ഫ്രാൻസിൽ മരണം 13,197 ആയി. ഇതുവരെ സ്ഥിരീകരിച്ചത് 1,24,869 കേസുകൾ. ആകെ കേസുകൾ ഒരു ലക്ഷം കടന്ന മറ്റൊരു രാജ്യം ജർമ്മനിയാണ്. 1,22,855 പോസിറ്റീവ് കേസുകൾ. മരണം 2736. ഒരു ദിവസത്തിനിടെ 684 പേരാണ് ജർമ്മനിയിൽ മരിച്ചത്.

യുകെയിൽ മരണം 9875 ആയി. ഇറാനിൽ 4357 പേരും ചൈനയിൽ 3339 പേരുമാണ് ഇതുവരെ മരിച്ചത്. ബെൽജിയത്തിൽ മരണം ചൈനയേക്കാൾ അധികമായി. 3346 പേരാണ് ബെൽജിയത്തിൽ ഇതുവരെ മരിച്ചത്. നെതർലാൻഡ്സിൽ 2346 പേർ. സ്വിറ്റ്സർലാൻഡിലും തുർക്കിയിലും ബ്രസീലിലും മരണം 1000 കടന്നു.


Next Story

Related Stories