TopTop
Begin typing your search above and press return to search.

'വൈറ്റ് ഐലൻഡിലെ ഒരാൾപോലും രക്ഷപ്പെട്ടേക്കില്ല', ന്യൂസിലൻഡ് അഗ്നിപർവ്വത സ്ഫോടനത്തിൽ അഞ്ച് പേർ മരണം

വൈറ്റ് ഐലൻഡിലെ ഒരാൾപോലും രക്ഷപ്പെട്ടേക്കില്ല, ന്യൂസിലൻഡ് അഗ്നിപർവ്വത സ്ഫോടനത്തിൽ അഞ്ച് പേർ മരണം

ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വൈറ്റ് ഐലൻഡിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ന്യൂസിലാന്‍ഡ്‌, ഓസ്‌ട്രേലിയ, അമേരിക്ക, ചൈന, മലാലിസിയ, ബ്രിട്ടൻ, ജർമ്മനി എന്നീ 7 രാജ്യങ്ങളിൽ നിന്നുള്ള 47 പേർ സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. 34 പേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. മരിച്ചവരില്‍ മൂന്നുപേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരാണ്. മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ദ്വീപില്‍ ഉള്ള ഒരാളും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതിനിടെ വൈറ്റ് ഐലൻഡില്‍ നിന്നും 200 കിലോമീറ്റർ (124 മൈൽ) അകലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ രണ്ടു സംഭവങ്ങളും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലെന്ന് ജിയോളജിക്കൽ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി.

3600 മീറ്ററില്‍ അധികം ഉയരത്തില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്ന് പുക ഉയര്‍ന്നതായി പ്രാദേശിക കാലാവസ്ഥാ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ പൊട്ടിത്തെറിയല്ല ഉണ്ടായതന്നാണ് റിപ്പോര്‍ട്ടുകള്‍. ഒവേഷന്‍ ഓഫ് ദി സീസ് എന്ന ആഢംബരക്കപ്പലിലെ യാത്രക്കാരാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. കപ്പല്‍ ന്യൂസിലാന്‍ഡിലാണ് ഉള്ളതെന്നും യാത്രക്കാര്‍ അഗ്നിപര്‍വ്വതം കാണാന്‍ പുറപ്പെട്ടിട്ടുണ്ടെന്നും കപ്പല്‍ ഉടമകളായ റോയല്‍ കരീബിയന്‍ ഇന്‍റര്‍നാഷണല്‍ ക്രൂയിസ് സ്ഥിരീകരിച്ചു.

ന്യൂസിലാന്‍ഡിലെ ഏറ്റവും സജീവമായ അഗ്നിപര്‍വത ദ്വീപാണ് വൈറ്റ് ഐലന്‍ഡ്‍. ദ്വീന്‍റെ 70 ശതമാനവും കടലിന് അടിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ സള്‍ഫര്‍ ഖനനം നടന്നിരുന്നു. 1914ല്‍ ഖനനസ്ഥലത്ത് ഉണ്ടായ അപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1953 മുതലാണ്‌ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. 10,000-ത്തോളം സന്ദര്‍ശകര്‍ എല്ലാ വര്‍ഷവും വൈറ്റ് ഐലന്‍ഡില്‍ എത്താറുണ്ട്.


Next Story

Related Stories