TopTop
Begin typing your search above and press return to search.

സിഗരറ്റിലെ നിക്കോട്ടിന്‍ കൊറോണ വൈറസിനെ തടയുമോ? സാധ്യതയുണ്ടെന്ന് ഗവേഷകര്‍

സിഗരറ്റിലെ നിക്കോട്ടിന്‍ കൊറോണ വൈറസിനെ തടയുമോ? സാധ്യതയുണ്ടെന്ന് ഗവേഷകര്‍

ഒരു തരത്തിലും ആരോഗ്യവുമായി ചേര്‍ന്ന് പോകാത്തതാണ് പുകവലിയെന്ന് എല്ലാ ഗവേഷകരും പറയുന്നതാണ്. മനുഷ്യന്റെ ആരോഗ്യത്തെ ഏറ്റവും മോശമായി ബാധിക്കുന്ന സ്വഭാവമായി ലോകം മുഴുവന്‍ പുകവലിയെ കാണുകയും ചെയ്യുന്നു. എന്നാല്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷി പുകയിലയിലെ നിക്കോട്ടിനുണ്ടോ എന്നാണ് ഇപ്പോള്‍ ഗവേഷണം നടക്കുന്നത്. പാരീസില്‍ നടക്കുന്ന ഗവേഷണത്തില്‍ സൂചിപ്പിക്കുന്നത് അതിന് സാധ്യതയുണ്ടെന്നാണ്.

പാരീസിലെ ഒരു ആശുപത്രിയില്‍ നടന്ന ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ തെളിഞ്ഞത്. 343 രോഗികളിലാണ് പരീക്ഷണം നടന്നത്. രോഗികളില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് പുകവലിക്കുന്നവര്‍ ഉണ്ടായിരുന്നത്. ഫ്രാന്‍സില്‍ 35 ശതമാനം പേര്‍ പുക വലിക്കുന്നവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. "രോഗികളില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് പുകവലിക്കാരായി ഉള്ളത്", ഇന്ണറേണല്‍ മെഡിസിന്‍ പ്രൊഫസറും പഠനം നടത്തിയ ഗവേഷകയുമായ സഹീര്‍ അമൗറ പറഞ്ഞു. സമാനമായ പഠനങ്ങള്‍ ഇംഗ്ലണ്ടില്‍നിന്നും പുറത്തുവന്നിരുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് പഠനം കഴിഞ്ഞമാസം പുറത്തുവിട്ടത്. ചൈനയില്‍ മരിച്ചതില്‍ 12.6 ശതമാനം മാത്രമായിരുന്നു പുകവലിക്കാര്‍. ചൈനയില്‍ 26 ശതമാനം പുകവലിക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ശ്വാസകോശത്തിലുള്ള നിക്കോട്ടിന്‍ വൈറസിനെ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കുന്നുവെന്നാണ് പഠനം നടത്തിയ ഫ്രാന്‍സിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റ് ഴാന്‍ പെറി ഷാങ്കെക്‌സ് പറയുന്നത്. ഫ്രാന്‍സിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി കിട്ടിയാല്‍ കൂടുതല്‍ പരീക്ഷണം നടത്താനൊരുങ്ങുകയാണ് ഗവേഷകര്‍. രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നിക്കോട്ടിന്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിനാണ് ഇവര്‍ ആലോചിക്കുന്നത്.ലോകവ്യാപകമായി ഇതിനകം 27 ലക്ഷം ആളുകളാണ് രോഗ ബാധിതരായിട്ടുളളത്. 1,88,437 പേര്‍ മരിച്ചു.അമേരിക്കയില്‍ 845000 ആളുകളെയാണ് കൊറോണ പിടികൂടിയിരിക്കുന്നത്. ഇതിനകം 46,800 പേര്‍ രോഗബാധിതരായി മരിച്ചു.


Next Story

Related Stories