TopTop
Begin typing your search above and press return to search.

കിം ജോംഗ് ഉന്നിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം? സ്ഥിതിഗതികള്‍ നീരീക്ഷിക്കുകയാണെന്ന് അമേരിക്ക

കിം ജോംഗ് ഉന്നിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം? സ്ഥിതിഗതികള്‍ നീരീക്ഷിക്കുകയാണെന്ന് അമേരിക്ക

വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്തകളില്‍ സംശയം ബലപ്പെടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍, തെക്കന്‍ കൊറിയയിലേയും ചൈനയിലേയും ചില ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നേരത്തെ വാര്‍ത്ത തള്ളികളഞ്ഞ അമേരിക്കന്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച വാര്‍ത്ത കള്‍ ഇപ്പോള്‍ തള്ളികളയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്കന്‍ കൊറിയയിലെ മാധ്യമങ്ങള്‍ കിമ്മിന്റെ പ്രസ്താവനകളും ദൃശ്യങ്ങളും ഇന്നലെയും പതിവ് പോലെ സംപ്രേഷണം ചെയ്തു. അമേരിക്കന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തയെക്കുറിച്ച് ഇന്നലെ വടക്കന്‍ കൊറിയയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സാധാരണ ചെയ്യാറുള്ളതുപോലെ കിമ്മിന്റെ ഭരണകാലത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചാണ് ഇന്നലെയും വടക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ ഇന്നലെയും വാര്‍ത്തകളില്‍ സംപ്രേഷണം ചെയ്തതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ' അദ്ദേഹത്തിന്റെ സ്ഥിതി എന്താണെന്ന് അറിയില്ല, റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്ന വ്യക്തതയില്ല' എന്നാണ് ട്രംപ് പറഞ്ഞത്. വടക്കന്‍ കൊറിയയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരിയാണെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു. വടക്ക് കൊറിയന്‍ നേതാവിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളികളയാനോ ശരിവെയ്ക്കാനോ ഇപ്പോള്‍ കഴിയില്ലെന്ന് അമേരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്‌സിലെ വൈസ് ചെയര്‍മാന്‍ ജോണ്‍ ഹൈട്ടന്‍ പറഞ്ഞു. വടക്കന്‍ കൊറിയന്‍ സൈന്യത്തിന്റെ നിയന്ത്രണം കിമ്മിന് തന്നെയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കിം ജോങ് യുന്നുമായി രണ്ട് തവണ അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തിയിരുന്നു. വടക്കന്‍ കൊറിയയെ അവരുടെ ആണവ പരിപാടിയില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വടക്ക്ന്‍ കൊറിയന്‍ നേതാവുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തുന്നത് ആദ്യമായിട്ടായിരുന്നു. 2011 ല്‍ കിം ജോങ് ഇല്‍ മരിച്ചതിനെ തുടര്‍ന്നാണ് മകന്‍ കിം ജോങ് യുന്‍ വടക്കന്‍ കൊറിയയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഏപ്രില്‍ 15 ന് വടക്കന്‍ കൊറിയയുടെ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല്‍ സങ്ങിന്റെ ജന്മവാര്‍ഷിക ദിന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതാണ് യുന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ കാരണമായത്. മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ളതിനാല്‍ വടക്കന്‍ കൊറിയയില്‍ നിന്നുള്ള വാര്‍ത്തകള്‍ വളരെ പരിമിതമായി മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. Also Read: കിം ഉത്തര കൊറിയയുടെ മറ്റൊരു ഭാഗത്ത്? ആരോഗ്യവും ദിനചര്യകളും അതീവ രഹസ്യം; അഭ്യൂഹം പ്രചരിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് സിഎന്‍എന്‍


Next Story

Related Stories