TopTop
Begin typing your search above and press return to search.

വാർ‌ത്തകൾ സാമ്രാജ്യത്വ പ്രചരണമെന്ന്‌ കിം ജോങ് ഉൻ ഫേസ്ബുക്കിൽ, ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് നിഷേധിച്ച്‌ ഉത്തരകൊറിയ

വാർ‌ത്തകൾ സാമ്രാജ്യത്വ പ്രചരണമെന്ന്‌ കിം ജോങ് ഉൻ ഫേസ്ബുക്കിൽ, ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് നിഷേധിച്ച്‌ ഉത്തരകൊറിയ

കിം ജോങ് ഉന്നിന്റെ ആരോഗ്യ നില സംബന്ധിച്ച വാർത്തകൾ തെറ്റെന്ന് വിശദീകരണം. ഉത്തരകൊറിയൻ കേന്ദ്രങ്ങൾ തന്നെ വാർത്ത തെറ്റാണെന്ന് പ്രതികരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പും ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിട്ടു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പുറത്ത് വിട്ട വാർത്ത ഉത്തരകൊറിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് യോൻഹാപ്പ് നിഷേധിച്ച് രംഗത്തെത്തിയത്.

കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും മസ്‌തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും യോന്‍ഹാപ്പ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള യോന്‍ഹാപ്പ് വാര്‍ത്തയിൽ ഉത്തരകൊറിയൻ ഭരണാധികാരിയുടെ ആരോഗ്യനിലയിൽ അസാധാരണമായ ഒന്നും ഇല്ലെന്നും വ്യക്തമാക്കുന്നു.

ഇതിനെല്ലാം പുറമെ തന്നെ സംന്ധിച്ച് പുറത്ത് വന്ന വാർത്തകൾ നിഷേധിച്ച് കിം ജോങ് ഉന്നിന്റെ ഓഫീഷ്യൽ അക്കൗണ്ട് എന്ന് വ്യക്തമാക്കുന്ന ഫേസ്‌ബുക്ക് പേജിലും പ്രതികരണം വന്നിട്ടുണ്ട്. 'എന്റെ ആരോഗ്യം മോശമാണെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. അവ സാമ്രാജ്യത്വ പ്രചാരണമാണ്' എന്നാണ് പ്രതികരണം. ആഗോള തലത്തിൽ കിം ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം.

കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചത്.


Next Story

Related Stories