TopTop
Begin typing your search above and press return to search.

'അതിര്‍ത്തി കടന്ന് കുപ്രചാരണങ്ങള്‍ നടത്തുന്നു',ദക്ഷിണ കൊറിയൻ സഹകരണത്തോടെ നിർമ്മിച്ച ലെയ്സൺ ഓഫീസ് ഉത്തരകൊറിയ തകർത്തു

അതിര്‍ത്തി കടന്ന് കുപ്രചാരണങ്ങള്‍ നടത്തുന്നു,ദക്ഷിണ കൊറിയൻ സഹകരണത്തോടെ നിർമ്മിച്ച ലെയ്സൺ ഓഫീസ് ഉത്തരകൊറിയ തകർത്തു

ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച ലൈസൻ ഓഫീസ് ഉത്തര കൊറിയ തകർത്തു. അതിര്‍ത്തി കടന്ന് കുപ്രചാരണങ്ങള്‍ നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നടപടി. ഉത്തര കൊറിയയില്‍ നിന്ന് കടന്ന് ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ അഭയം നേടിയവര്‍ ഉത്തരകൊറിയന്‍ നേതാക്കള്‍ക്കെതിരെ ലഘുലേഘകള്‍ അയക്കുന്നതാണ് അടിസ്ഥാനപരമായി ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ധാരണകള്‍ ഇല്ലാതാക്കിയത്.

ഉത്തരകൊറിയൻ അതിർത്തി പട്ടണമായ കെയ്‌സോങ്ങിലുള്ള ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിച്ച ലൈസന്‍ ഓഫീസ് വടക്കന്‍ കൊറിയ സ്ഫോടനത്തിലൂടെ തകര്‍ത്തുവെന്ന് ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയമാണ് അറിയിച്ചത്. 'ശക്തമായ സ്ഫോടനത്തോടെ ഓഫീസ് പൂര്‍ണ്ണമായി നശിപ്പിച്ചു'വെന്ന് പിന്നീട് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ‌സി‌എൻ‌എ-യും സ്ഥിരീകരിച്ചു. 'വടക്കും തെക്കും തമ്മിലുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും ഇല്ലാതായതിനെ തുടര്‍ന്നാണ്' കെട്ടിടം നശിപ്പിച്ചതെന്നും കെ‌സി‌എൻ‌എ പറയുന്നു.

'ഉപയോഗശൂന്യമായ' ഓഫീസ് നശിപ്പിക്കാൻ ഉത്തരവിട്ടത് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ-ജോ ങ് ആണെന്നാണ്‌ അനുമാനിക്കപ്പെടുന്നത്. 'താമസിയാതെ, ഉപയോഗശൂന്യമായ നോർത്ത്-സൗത്ത് ജോയിന്റ് ലൈസൻ ഓഫീസ് പൂർണ്ണമായും തകർന്നതിന്റെ ദാരുണമായ രംഗം കാണാനാകും' എന്ന് അവര്‍ ശനിയാഴ്ച പറഞ്ഞിരുന്നു.

കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും തമ്മിലുള്ള വിജയകരമായ ചർച്ചയെത്തുടർന്ന് അന്തർ കൊറിയൻ സഹകരണം സാധ്യമാക്കുന്നതിനായി 2018 സെപ്റ്റംബറിലാണ് ഓഫീസ് തുറക്കുന്നത്. നേരത്തെ, ദക്ഷി ണ കൊറിയ ശത്രുവാണെനും അവർക്കെതിരായ നടപടി സൈനിക നേതാക്കൾക്ക് വിടുകയാണെന്നും കിം യോ-ജോങ് പറഞ്ഞിരുന്നു. അതിർത്തിക്കിപ്പുറത്തേക്ക് ദേശവിരുദ്ധ ലഘുലേഖകൾ ബലൂണുകളിൽ പറത്തിവിടുന്നത് തടയാത്തതിൽ അവര്‍ ദക്ഷിണ കൊറിയയെ പലതവണ പ്രതിഷേധം അറിയിച്ചിരുന്നു.


Next Story

Related Stories