TopTop
Begin typing your search above and press return to search.

"ദക്ഷിണകൊറിയ ഞങ്ങളുടെ ശത്രു", എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി ഉത്തരകൊറിയ

"ദക്ഷിണകൊറിയ ഞങ്ങളുടെ ശത്രു", എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി ഉത്തരകൊറിയ

ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ മാർഗങ്ങളും വിച്ഛേദിക്കുമെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ "ശത്രു" എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്വീകരിക്കുന്ന ആദ്യത്തെ നടപടിയാണ് ഇതെന്ന് നോർത്ത് പറഞ്ഞു.

ഉത്തരകൊറിയൻ അതിർത്തി നഗരമായ കെയ്‌സോങ്ങിലുള്ള ഒരു ലൈസൻ ഓഫീസിലേക്ക് വിളിക്കുന്ന ദിവസേനയുള്ള കോളുകൾ ചൊവ്വാഴ്ച മുതൽ നിർത്തും. 2018 ലെ ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിനായി അവര്‍ സംയുക്തമായി രൂപീകരിച്ച ഓഫീസാണത്. 1953 ൽ കൊറിയൻ യുദ്ധം അവസാനിക്കുമ്പോൾ സമാധാന ഉടമ്പടിയിലെത്തിയിട്ടില്ലാത്തതിനാൽ ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്.

സൈനിക ആശയവിനിമയ മാർഗങ്ങളും വെട്ടിക്കുറയ്ക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ജനുവരിയിൽ ലൈസൻസ് ഓഫീസ് താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഫോണിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. ഇരുകൂട്ടരും ദിവസേന രണ്ടുതവണ സംസാരിക്കാറുണ്ട്. പ്രാദേശിക സമയം രാവിലെ 09:00-നും, വൈകീട്ട് 17:00-നും. 21 മാസത്തിനിടെ ഇതാദ്യമായി രാവിലത്തെ കോളിന് മറുപടി ലഭിച്ചിട്ടില്ലെന്ന് തിങ്കളാഴ്ച സൗത്ത് അറിയിച്ചു.

ദക്ഷിണ കൊറിയൻ അധികാരികളുമായി മുഖാമുഖം ഇരിക്കേണ്ട ആവശ്യമില്ലെന്നും അവരുമായി ചർച്ച ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നുമാണ് ഞങ്ങള്‍ കരുതുന്നതെന്ന് കെഎൻ‌സി‌എ (കൊറിയൻ സെന്‍ട്രല്‍ വാർത്താ ഏജൻസി) പറയുന്നു. തങ്ങളുടെ രാജ്യത്തേക്ക് അക്ഞാത ലഘുലേഖകൾ അയയ്ക്കുന്നത് തെക്കൻ കൊറിയ തടഞ്ഞില്ലെങ്കിൽ ഓഫീസ് അടയ്ക്കുമെന്ന് ഉത്തരകൊറിയൻ നേതാവിന്റെ സഹോദരി കിം യോ-ജോങ് കഴിഞ്ഞയാഴ്ചതന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

2018 ലെ പൻമുൻജോം ഉച്ചകോടിയിൽ സൗത്തിന്റെ മൂണ്‍ ജെയ്-ഉം കിം ജോങ് ഉന്നും തമ്മിലുള്ള സമാധാന കരാറുകൾ ലംഘിക്കുന്ന തരത്തിലുള്ള ശത്രുതാപരമായ നടപടിയാണ് ലഘുലേഖ പ്രചാരണമെന്ന് അവർ ആരോപിച്ചു. ഇരുരാജ്യങ്ങളുടെയും നേതാക്കൾ മൂന്നുതവണ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് 2018 ൽ വടക്കും തെക്കും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിരുന്നു.


Next Story

Related Stories