TopTop
Begin typing your search above and press return to search.

ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചു

ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചു

ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് 19 കേസ് സ്ഥിരീകരിച്ചു. നിയമവിരുദ്ധമായി അതിർത്തികടന്ന് ദക്ഷിണകൊറിയയില്‍ പോയി തിരിച്ചുവന്നയാള്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത് എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തി നഗരമായ കയ്‌സോങ് ഉത്തരകൊറിയ അടച്ചു. ഇന്നലെ കിം ജോങ് ഉന്‍ അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേയ്ക്ക് പോയ വിമതല്‍ ജൂലായ് 19ന് നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് തിരിച്ചെത്തുകയായിരുന്നു എന്ന് ഉത്തരകൊറിയ പറയുന്നു. അതേസമയം മൈന്‍ ഫീല്‍ഡുകളും ഗാര്‍ഡ് പോസ്റ്റുകളും നിറഞ്ഞ ലോകത്തെ തന്നെ ഏറ്റവും ശക്തമായ നിയന്ത്രണങ്ങളുള്ള അതിര്‍ത്തികളിലൊന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇത്തരത്തില്‍ ആരെങ്കിലും അതിര്‍ത്തി കടന്നതായി ദക്ഷിണ കൊറിയ പറയുന്നില്ല.

ചൈനയില്‍ വൈറസ് വ്യാപകമായി പടര്‍ന്നിരുന്ന ജനുവരി അവസാന സമയത്ത് ഉത്തരകൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. ആയിരക്കണക്കിന് പേരെ ഐസൊലേഷനിലാക്കി. ഉത്തരകൊറിയയില്‍ ഇതാദ്യമായാണ് കോവിഡേ കേസ് സ്ഥിരീകരിക്കുന്നതെങ്കിലും നേരത്തെയും കേസുകള്‍ വന്നിട്ടുണ്ടാകുമെന്നും ഗവണ്‍മെന്റ് ഇത് മറച്ചുവച്ചിരിക്കാനാണ് സാധ്യതയെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ആദ്യഘട്ടത്തില്‍ വലിയ തോതില്‍ കോവിഡ് കേസുകള്‍ വന്ന ദക്ഷിണ കൊറിയയ്ക്ക് ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. വ്യാപക ടെസ്റ്റുകളിലൂടെയും ക്വാറന്റൈനിലൂടെയുമാണ് ദക്ഷിണ കൊറിയ കേസുകള്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ മിക്കവാറും ദിവസങ്ങളിലും 40നും 60നും ഇടയ്ക്ക് കോവിഡ് പോസിറ്റീവ് കേസുകളാണ് ദക്ഷിണ കൊറിയയില്‍ വരുന്നത്.


Next Story

Related Stories