TopTop
Begin typing your search above and press return to search.

'ഷിൻസോ ആബെ വിഡ്ഢിയായ കുള്ളൻ', മിസൈല്‍ പരീക്ഷണത്തെ വിമർശിച്ചതിന് പരിഹാസവുമായി ഉത്തരകൊറിയ

ഷിൻസോ ആബെ വിഡ്ഢിയായ കുള്ളൻ, മിസൈല്‍ പരീക്ഷണത്തെ വിമർശിച്ചതിന് പരിഹാസവുമായി ഉത്തരകൊറിയ

ജപ്പാൻ പ്രധാനമന്ത്രിയെ വിഡ്ഢിയായ കുള്ളനെന്ന് പരിഹസിച്ച് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച ആബെ, ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ ഉപയോഗിച്ചതെന്നും ജപ്പാനും അന്താരാഷ്ട്രസമൂഹത്തിനും ഇതുഭീഷണിയാണെന്നും ആരോപിച്ചു. അതിനു മറുപടിയെന്നോണമാണ് ഉത്തരകൊറിയ ആബെയെ പരിഹസിച്ചത്.

'സൂപ്പർ-ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച'റാണ് തങ്ങള്‍ പരീക്ഷിച്ചതെന്ന് പറഞ്ഞ ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ ഭൂലോക വിഡ്ഢിയാണ് ആബെയെന്നും വിദൂരഭാവിയിൽ യഥാർഥ ബാലിസ്റ്റിക് മിസൈൽ ജപ്പാൻ തിരിച്ചറിയുമെന്ന്‌ മുന്നറിയിപ്പും നൽകി. യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയപ്രകാരം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കുന്നതിൽ നിന്ന് ഉത്തര കൊറിയയെ വിലക്കിയിട്ടുണ്ട്.

രണ്ട് 'അജ്ഞാത മിസൈലുകള്‍' ജപ്പാൻ കടലിലേക്ക് പതിക്കുന്നതായി തങ്ങള്‍ കണ്ടുവെന്ന് ദക്ഷിണ കൊറിയ പറയുന്നു. എന്നാല്‍ ആരും പറയുന്നതല്ല യാഥാര്‍ഥ്യമെന്ന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ വിപിൻ നാരംഗ് പറയുന്നു. 'ഉത്തരകൊറിയ പരീക്ഷിച്ചത് കെ‌എൻ‌-25 റോക്കറ്റാണ്. പക്ഷെ അതിന്‍റെ അമിത വലിപ്പം കാരണം അതൊരു ബാലസ്റ്റിക് മിസൈല്‍ ആയി കണക്കാക്കുന്നു' അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയയുടെ മിസൈൽ, ആണവ പദ്ധതികൾക്കെതിരെ നിലവില്‍ വ്യാപകമായ ഉപരോധങ്ങളുണ്ട്. ജപ്പാന്റെ സഖ്യകക്ഷി കൂടിയായ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനുള്ള പരിശ്രമത്തിലാണ് അവര്‍. പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ ഇതുവരെ സമ്മതം മൂളിയിട്ടില്ല.


Next Story

Related Stories