TopTop
Begin typing your search above and press return to search.

അഭ്യൂഹങ്ങള്‍ക്ക് വിട, മൂന്നാഴ്ചയ്ക്ക് ശേഷം കിം ജോങ് യുന്‍ പൊതുപരിപാടിയില്‍

അഭ്യൂഹങ്ങള്‍ക്ക് വിട, മൂന്നാഴ്ചയ്ക്ക് ശേഷം കിം ജോങ് യുന്‍ പൊതുപരിപാടിയില്‍

വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്നിന് എന്തു പറ്റിയെന്ന അഭ്യൂഹത്തിലായിരുന്നു ലോകം കുറച്ചു നാള്‍. രാജ്യത്തെ പ്രധാന പരിപാടികളില്‍ അദ്ദേഹത്തെ കാണാത്തത് കിമ്മിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും വലിയ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ കൊറിയന്‍ നേതാവിന് ഒന്നും പറ്റിയില്ലെന്നും അദ്ദേഹം സജീവമായി രംഗത്തുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടമായി വടക്കന്‍ കൊറിയന്‍ വാര്‍ത്ത ഏജന്‍സി പുറത്തുവന്നു.

തലസ്ഥാനമായ പ്യോങ്യോങില്‍ ഒരു കമ്പനിയുടെ ഉദ്ഘാടനത്തിലാണ് കിം ജോങ് യുന്നെത്തിയതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ കൊറിയയിലെ ഉന്നത നേതാക്കളും അദ്ദേഹത്തിന്റ സഹോദരി കിം യോ ജോങും കൂടെയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം 12 നായിരുന്നു കൊറിയന്‍ നേതാവ് അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. പിന്നീട് പല പ്രധാന പരിപാടികളിലും അദ്ദേഹത്തെ കാണത്താത് വലിയ അഭ്യുഹങ്ങള്‍ക്ക് ഇടയാക്കി. രാജ്യത്തിന്റെ സ്ഥാപകനായി കരുതുന്ന കിം ഇല്‍ സങ്ങിന്റെ ജന്മദിനമടക്കമുള്ള പരിപാടികളില്‍നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. കിം ഗുരതരാവസ്ഥയിലാണെന്നും ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കുമെന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ പോലും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നടന്നു. എന്നാൽ ഈ വാർത്തകൾ അമേരിക്കയും തെക്കൻ കൊറിയയും സ്ഥിരീകരിച്ചിരുന്നില്ല. വള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വഹിച്ചതെന്ന് കൊറിയന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവിടെ തടിച്ചു കൂടിയ ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് നേതാവിനെ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ ആരോഗ്യവാസ്ഥയെക്കുറിച്ച് സംശങ്ങള്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ട്രെയിന്‍ വടക്കന്‍ കൊറിയയിലെ വുസാന്‍ എന്ന നഗരത്തിലെ 'ലീഡര്‍ഷിപ്പ് സ്റ്റേഷനി'ല്‍ നിര്‍ത്തിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 38 നോര്‍ത്ത് എന്ന വടക്കന്‍ കൊറിയന്‍ നിരീക്ഷണ ഗ്രൂ പ്പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങളുപയോഗിച്ചാണ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. വടക്കന്‍ കൊറിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് ഈ സ്റ്റേഷന്‍. വുസാന്‍ എന്ന സ്ഥലത്താണ് ട്രെയിന്‍ കണ്ടെത്. പിന്നീടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു സംഘം വടക്കന്‍ കൊറിയയിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വടക്കന്‍ കൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏക രാജ്യമാണ് ചൈന. മൂന്നാഴ്ചത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് കിം തിരിച്ചെത്തിയെന്ന് വടക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കിമ്മിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കിം പൊതുപരിപാടിയിൽ പങ്കെടുത്തുവെന്ന വാർത്ത സ്വന്തം നിലയിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്.


Next Story

Related Stories