TopTop
Begin typing your search above and press return to search.

കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ, സ്ഥിതി മോശമായത് ഹൃദയ ശസ്ത്രക്രിയക്ക് ശേഷം

കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ, സ്ഥിതി മോശമായത് ഹൃദയ ശസ്ത്രക്രിയക്ക് ശേഷം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സിയോൾ ആസ്ഥാനമായുള്ള ഡെയ്‌ലി എൻ‌കെ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുത്തച്ഛന്റെ ജന്മദിനം ആഘോഷിക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന്‍റെ അഭാവമാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നുന്നത്.

ഏപ്രില്‍ 15-ന് നടക്കാറുള്ള മുത്തച്ഛനും രാഷ്ട്ര ശില്‍പ്പിയുമായ കിം ഇൽ സുങിന്റെ പിറന്നാളാഘോഷം ഉത്തരകൊറിയൻ കലണ്ടറിലെ ഏറ്റവും വലിയ ദിവസങ്ങളിലൊന്നാണ്.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ കിം ഇപ്പോള്‍ രോഗനില തരണം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര കൊറിയയ്ക്കുള്ളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്, എന്നാല്‍ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കുകയെന്നത് അസാധ്യമാണ് എന്നും ഡെയ്‌ലി എൻ‌കെ പറയുന്നു. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉത്തരകൊറിയയുടെ നേതാവിന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ അവരുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിലൊന്നാണ്. രാജ്യത്തെ ഉന്നത നേതൃത്വത്തിലുള്ള ചുരുക്കം ചിലര്‍ക്കേ അത് സംബന്ധിച്ച് എന്തെങ്കിലും വിവരമൊള്ളൂ.

ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളുടെ ഒരു ഭാഗമാണ് ഡെയ്‌ലി എൻ‌കെ. വിവരങ്ങൾക്കായി അവര്‍ ഇടക്കിടെ സിയോളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ട്.

അമേരിക്കയിലെ നാഷണൽ എൻ‌ഡോവ്‌മെന്റ് ഫോർ ഡെമോക്രസി ഉൾപ്പെടെ ഫണ്ട് ചെയ്യുന്ന മാധ്യമ സ്ഥാപനമാണ്‌ ഡെയ്‌ലി എൻ‌കെ. കഴിഞ്ഞ വർഷം 400,000 യുഎസ് ഡോളറാണ് അവര്‍ക്ക് അമേരിക്കയില്‍ നിന്നുമാത്രം ലഭിച്ചത്. 'ഉത്തര കൊറിയയിലെ അവസ്ഥകളെക്കുറിച്ച് അവബോധവും ധാരണയും വളർത്തുന്നതിന് രാജ്യത്തെക്കുറിച്ച് കൃത്യവും സമയബന്ധിതവും പ്രസക്തവുമായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുക' എന്നതാണ് അവരുടെ ലക്ഷ്യം.

സിഎന്‍എന്നും ഈ വാര്‍ത്ത‍ പുറത്തുവിട്ടിരുന്നെങ്കിലും ഇരു കൊറിയകളുടെയും ആഭ്യന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.


Next Story

Related Stories