TopTop
Begin typing your search above and press return to search.

ഒരു കോടി ആളുകൾ എന്നെ കാണാൻ അഹമ്മദാബാദിൽ വരുമെന്ന് മോദി പറഞ്ഞു - ട്രംപ്

ഒരു കോടി ആളുകൾ എന്നെ കാണാൻ അഹമ്മദാബാദിൽ വരുമെന്ന് മോദി പറഞ്ഞു - ട്രംപ്

അഹമ്മദാബാദില്‍ തന്റെ പരിപാടിക്ക് 70 ലക്ഷം പേര്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി നേരത്തെ പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ പറഞ്ഞത് ഒരു കോടി പേരെത്തുമെന്ന് മോദി പറഞ്ഞു എന്നാണ്. അതേസമയം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത് പരമാവധി ഒരു ലക്ഷം പേരെയാണ്. 10 മില്യണ്‍ (ഒരു കോടി) ആളുകളെയൊക്കെയാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് പറയുന്നത്. ആറ് മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ എന്ന് പറയുന്നു - യുഎസിലെ കൊളറാഡോയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24ന് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മോട്ടെറ സ്‌റ്റേഡിയത്തിലേയ്ക്ക് മോദിയും ട്രംപും 22 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിക്കും. റോഡിന്റെ ഇരുവശവും വലിയ ജനക്കൂട്ടവുമായി ട്രംപിന് സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയില്‍ 10 മില്യണ്‍ ആളുകള്‍ നമുക്കുണ്ടെങ്കില്‍ ഇവിടെ അതുകൊണ്ടും താന്‍ തൃപ്തനാകില്ല എന്ന് ട്രംപ് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അതേസമയം പരമാവധി ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞത്. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70 ലക്ഷത്തിനും 80 ലക്ഷത്തിനുമിടയിലാണ്.

ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല. പക്ഷെ ഞാന്‍ പ്രധാനമന്ത്രി മോദിയെ വല്ലാതെ ഇഷ്ടപ്പെടുന്നു. എയര്‍പോര്‍ട്ടിനും പരിപാടി നടക്കുന്ന സ്ഥലത്തിനുമിടയില്‍ ഏഴ് മില്യണ്‍ (70 ലക്ഷം) പേരുണ്ടാകുമെന്നാണ് മോദി പറയുന്നത് എന്നാണ് ട്രംപ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഞാന്‍ അടുത്തയാഴ്ച ഇന്ത്യയിലേയ്ക്ക് പോവുകയാണ്. മോദി ഫേ്ബുക്കില്‍ നമ്പര്‍ ടു ആണ്. നമ്പര്‍ വണ്‍ ആരാണ് എന്നറിയാമോ - അത് ട്രംപാണ്. ഞാനത് കണ്ടുപിടിച്ചു. ലാസ് വേഗാസിലെ ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുമായി വലിയൊരു കരാറുണ്ടാക്കുന്നുണ്ട്, അതേസമയം ഇത്തവണത്ത സന്ദര്‍ശനത്തില്‍ അതുണ്ടായേക്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്. അഹമ്മബാദിലെ ആകെ ജനസംഖ്യ 70 ലക്ഷത്തിനും 80 ലക്ഷത്തിനുമിടയിലാണ്.

ഞാന്‍ അടുത്തയാഴ്ച ഇന്ത്യയിലേയ്ക്ക് പോവുകയാണ്. മോദി ഫേ്ബുക്കില്‍ നമ്പര്‍ ടു ആണ്. നമ്പര്‍ വണ്‍ ആരാണ് എന്നറിയാമോ? - അത് ട്രംപാണ്. ഞാനത് കണ്ടുപിടിച്ചു - ലാസ് വേഗാസിലെ ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുമായി വലിയൊരു കരാറുണ്ടാക്കുന്നുണ്ട്, അതേസമയം ഇത്തവണത്തെ സന്ദര്‍ശനത്തില്‍ അതുണ്ടായേക്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ഫെബ്രുവരി 24, 25 ദിവസങ്ങളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഭാര്യ മെലാനിയ ഒപ്പമുണ്ടാകും. അഹമ്മദാബാദിന് പുറമെ ആഗ്രയിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് എത്തുക. 24നാണ് മൊട്ടെറ സ്റ്റേഡയത്തില്‍ മോദിക്കൊപ്പം ട്രംപിന്റെ നമസ്‌തേ ട്രംപ് പരിപാടി. മോട്ടെറയിലെ സര്‍ദാര്‍ വല്ലഭായ് സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് എന്നാണ് ഇവരുടെ അവകാശവാദം.


Next Story

Related Stories