TopTop
Begin typing your search above and press return to search.

യുഎസ് നഗരങ്ങളിൽ പൊലീസ് ഗ്രൂപ്പുകൾക്ക് വലിയ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന എണ്ണ കമ്പനികളുടെ സഹായം

യുഎസ് നഗരങ്ങളിൽ പൊലീസ് ഗ്രൂപ്പുകൾക്ക് വലിയ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന എണ്ണ കമ്പനികളുടെ സഹായം

യുഎസിലെ പ്രധാന നഗരങ്ങളില്‍ ശക്തമായ പൊലീസ് സംവിധാനം ഉണ്ടാകുന്നതിനായി വൻകിട കോർപ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. കറുത്ത വംശജരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ മലിനീകരണമുണ്ടാക്കി പ്രകൃതിക്കും മനുഷ്യജീവനും രൂക്ഷമായ ആഘാതമുണ്ടാക്കുന്നവര്‍ തന്നെയാണ് പൊലീസിനും ഫണ്ട് നല്‍കുന്നത്.

പ്രമുഖ എന്‍.ജി.ഒയായ പബ്ലിക് അക്കൗണ്ടബിലിറ്റി ഓർഗനൈസേഷനും അതിന്റെ ഗവേഷണ ഡാറ്റാബേസ് പ്രോജക്റ്റ് ലിറ്റിൽസിസും നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിയാറ്റിൽ, ചിക്കാഗോ, വാഷിംഗ്ടൺ, ന്യൂ ഓർലിയൻസ്, സാൾട്ട് ലേക്ക് സിറ്റി തുടങ്ങിയ നഗരങ്ങളിലെ പൊലീസ് ഫൌണ്ടേഷനുകള്‍ക്ക് ഷെവ്‌റോൺ, ഷെൽ, വെൽസ് ഫാർഗോ തുടങ്ങിയ വീട്ടുപേരുകളിലാണ് ഭാഗികമായി ധനസഹായം നൽകിവരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന 25 കമ്പനികളില്‍ പെടുന്ന ഷെവ്‌റോൺ എന്ന മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനി, ലോകത്തിലെ ഏറ്റവും വലിയ ഫോസിൽ ഇന്ധന കമ്പനികളിലൊന്നായ ഷെൽ, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ മാരത്തൺ പെട്രോളിയം തുടങ്ങിയ കമ്പനികളെല്ലാം പൊലീസിന് ഫണ്ട് നല്‍കുന്നവരാണ്. ഇവര്‍ക്കെതിരെ പരിസ്ഥിതി മലിനീകരണം ഉള്‍പ്പടെയുള്ള വലിയ ആരോപണങ്ങള്‍ നിലനിക്കുന്നുണ്ട്. 'ഈ റിപ്പോർട്ട് കാലാവസ്ഥാ പ്രതിസന്ധിയും, പൊലീസ് നടത്തുന്ന അക്രമവും വ്യവസ്ഥാപരമായ വംശീയതയും തമ്മിലുള്ള പാരസ്പര്യത്തിലേക്കാണ് വെളിച്ചം വീശുന്നതെന്ന് സെന്റർ ഫോർ ഇന്റർനാഷണൽ എൻവയോൺമെന്റൽ ലോയുടെ പ്രസിഡന്റ് കരോൾ മഫെറ്റ് പറഞ്ഞു.


Next Story

Related Stories