TopTop
Begin typing your search above and press return to search.

ഞങ്ങളുടെ കോവിഡ് പാക്കേജ്, പാകിസ്താൻ്റെ ജിഡിപിയുടെ അത്രയും വരും - ഇമ്രാൻ ഖാൻ്റെ സഹായ വാഗ്ദാനം നിരസിച്ച് ഇന്ത്യ

ഞങ്ങളുടെ കോവിഡ് പാക്കേജ്, പാകിസ്താൻ്റെ ജിഡിപിയുടെ അത്രയും വരും - ഇമ്രാൻ ഖാൻ്റെ സഹായ വാഗ്ദാനം നിരസിച്ച് ഇന്ത്യ

ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കുന്ന പാകിസ്താന്‍ ഗവണ്‍മെന്റിന്റ പദ്ധതി ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ കോവിഡ് പാക്കേജ് പാകിസ്താന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന് (ജിഡിപി) തുല്യമാണെന്ന് പറഞ്ഞ് പരിഹസിച്ച വിദേശകാര്യ മന്ത്രാലയം സഹായം വാഗ്ദാനം തള്ളി. പാകിസ്താന്‍ വിജയകരമായി നടപ്പാക്കിയ ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതി, ഇന്ത്യയില്‍ ദാരിദ്ര്യവുമായി മല്ലിടുന്ന പാവപ്പെട്ടവര്‍ക്ക് സഹായകമാകുമെന്നാണ് ഇമ്രാന്‍ ഖാന്‍ ഇന്നലെ ഒന്നിലധികം ട്വീറ്റുകളിലായി അഭിപ്രായപ്പെട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.

സ്വന്തം ജനങ്ങള്‍ക്ക് പണം നല്‍കാതെ രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടുകളിലേയ്ക്ക് പണം നല്‍കുന്നതിലാണ് പാകിസ്താന്‍ അറിയപ്പെടുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം പരിഹസിച്ചു. ഇമ്രാന്‍ ഖാന് പുതിയ ഉപദേശകരേയും മെച്ചപ്പെട്ട വിവരങ്ങളും ആവശ്യമുണ്ട് എന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അവരുടെ കട പ്രശ്‌നം നമുക്കെല്ലാമറിയാം. ജിഡിപിയുടെ 90 ശതമാനം വരുമിത് - വിദേശകാര്യ വക്താവ് പറഞ്ഞു. കോവിഡ് 19 ഉണ്ടാക്കിയ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനായി, ഒരു കോടി കുടുംബങ്ങള്‍ക്ക് ഒമ്പത് ആഴ്ചയ്ക്കിടെ 120 ബില്യണ്‍ രൂപ നല്‍കിയതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഈ പദ്ധതി ഇന്ത്യയുമായി പങ്കുവച്ച് സഹായിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു.


Next Story

Related Stories