TopTop
Begin typing your search above and press return to search.

ടിക്ക് ടോക്ക് ആര്‍ട്ടിസ്റ്റുമായി ബന്ധപ്പെടുത്തി സംസാരിച്ചു, പാകിസ്താന്‍ മന്ത്രി ടിവി അവതാരകനെ തല്ലി

ടിക്ക് ടോക്ക് ആര്‍ട്ടിസ്റ്റുമായി ബന്ധപ്പെടുത്തി സംസാരിച്ചു, പാകിസ്താന്‍ മന്ത്രി ടിവി അവതാരകനെ തല്ലി

ടിക്ക് ടോക്ക് ആര്‍ട്ടിസ്റ്റുമായി ബന്ധപ്പെടുത്തി സംസാരിച്ചതിനെ തുടര്‍ന്ന് ചാനല്‍ അവതാരകനെ പാകിസ്താന്‍ മന്ത്രി മര്‍ദ്ദിച്ചു. ടിക്ക് ടോക്ക് താരമായ ഹരീം ഷായുമായി ബന്ധപ്പെടുത്തി സംസാരിച്ചതിനാണ് ഒരു വിവാഹച്ചടങ്ങിനിടയില്‍ വച്ച് ചാനല്‍ അവതാരകന്‍ മുബഷെര്‍ ലുക്ക്മാനെ, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി മര്‍ദ്ദിച്ചത്. മന്ത്രിസ്ഥാനം വരും, പോകും. പക്ഷെ വ്യക്തിപരമായ ആക്രമണങ്ങള്‍ ഞാന്‍ സഹിക്കില്ല. നമ്മളെല്ലാം ആദ്യം മനുഷ്യരാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിച്ചുപോകും - ഫവദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

മുബഷിര്‍ ഒരു വൃത്തികെട്ട മാധ്യമപ്രവര്‍ത്തകനാണ് എന്ന് ഫവദ് ചൗധരി അഭിപ്രായപ്പെട്ടു. അയാളെപോലുള്ളവര്‍ക്ക് ജേണലിസത്തില്‍ ഒന്നും ചെയ്യാനില്ല. നാട്ടുകാര്‍ അയാളെ തുറന്നുകാട്ടണം - ഫവാദ് ചൗധരി പറഞ്ഞു. അതേസമയം ലുക്മാന്‍സ് ഷോയില്‍ സംസാരിക്കവേ ഫവാദ് ചൗധരിക്ക്, ടിക്ക് ടോക്ക് ആര്‍ട്ടിസ്റ്റ് ഹരീം ഷായുമായി ബന്ധമുണ്ട് എന്ന് അവതാരകന്‍ റായ് സാഖിബ് ഖരാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു വിവാഹച്ചടങ്ങില്‍ വച്ച് ടിവി അവതാരകന്‍ സമി ഇബ്രാഹിമിനെ ഫവാദ് ചൗധരി തല്ലിയിരുന്നു.


Next Story

Related Stories